തോ​മ​സ് ചാ​ണ്ടി ഭൂമി കൈയേറിയെന്ന് കളക്ടറുടെ റിപ്പോർട്ട്: ഏഴ് ദിവസത്തിനുള്ളിൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ൽ റി​സോ​ർ​ട്ട് പൊ​ളി​ക്കുമെന്ന് നഗരസഭ - നോട്ടീസ് നല്‍കി

രേഖകള്‍ ആവശ്യപ്പെട്ട് ലേക്ക് പാലസ് റിസോര്‍ട്ടിന് നഗരസഭയുടെ നോട്ടീസ്‌

   Thomas chandy , police , കാ​യ​ൽ കൈ​യേറ്റം , ജി​ല്ലാ ക​ള​ക്ട​ർ , നഗരസഭ , നഗരസഭ
ആ​ല​പ്പു​ഴ| jibin| Last Modified ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (20:27 IST)
റ​വ​ന്യൂ​വ​കു​പ്പി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചതിന് പിന്നാലെ കാ​യ​ൽ കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ ഗ​താ​ഗ​ത​മ​ന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന് ആലപ്പുഴ നഗരസഭയുടെ അന്ത്യശാസനം.

ഏഴ് ദിവസത്തിനുള്ളിൽ റി​സോ​ർ​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേഖകൾ ഹാജരാക്കണമെന്ന് കാണിച്ച് റിസോർട്ടിന് സെക്രട്ടറി കത്തയച്ചു. രേഖകൾ ഹാജരാക്കാത്ത പക്ഷം 34 കെട്ടിടങ്ങളും ഇടിച്ചു നിരത്തുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

അങ്ങനെ ചെയ്തില്ലെങ്കില്‍, നഗരസഭ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമെന്നും, അതിന്റെ ചെലവ് കമ്പനിയില്‍നിന്ന് ഈടാക്കുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. കൈയേറ്റത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം റവന്യൂമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേഖകള്‍ ഹാജരാക്കാന്‍ ആലപ്പുഴ നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്.

നേ​ര​ത്തെ, കാ​യ​ൽ കൈ​യേ​റ്റം സ്ഥി​രീ​ക​രി​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ ടിവി അ​നു​പ​മ റ​വ​ന്യൂ​ വ​കു​പ്പി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയനോട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. തോ​മ​സ് ചാ​ണ്ടി ഭൂമി കൈയേറ്റം നടത്തിയെന്നാണ് കളക്ടറുടെ റിപ്പോർട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :