നൈജീരിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 വിദ്യാര്‍ഥികള്‍ മരിച്ചു

ബസും ട്രക്കും കൂട്ടിയിടിച്ചു , വിദ്യാര്‍ഥികള്‍ മരിച്ചു , നൈജീരിയ
ലാഗോസ്| jibin| Last Modified ശനി, 27 ജൂണ്‍ 2015 (08:56 IST)
നൈജീരിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 വിദ്യാര്‍ഥികള്‍ മരിച്ചു. നൈജീരിയയിലെ ഓഗുനിലാണ് സംഭവം. അപകടമുണ്ടായി തല്‍ക്ഷണം തന്നെ ഇവര്‍ മരിക്കുകയായിരുന്നു. ഒളാബിസി ഒനാബന്‍ജോ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.

ട്രക്ക് ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ട്രാഫിക് നിയമം തെറ്റിച്ചെത്തിയ ട്രക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിനുളളിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :