ലൈംഗിക അരാജകത്വമുണ്ടാക്കി അധികാരം അട്ടിമറിക്കാന്‍ തീവ്രവാദികള്‍

ബാഗ്ദാദ്| VISHNU N L| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (18:45 IST)
ലോകത്താകമാനം അസ്വസ്ഥത സൃ^ഷ്ടിക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍ വ്യവസ്ഥാപിത ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിനായി അനുവര്‍ത്തിക്കുന്ന യുദ്ധ തന്ത്രങ്ങളില്‍ ലൈംഗിക അരാജകത്വവുമുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്‌റ്റേറ്റും ബോകോ ഹറാമും ഉള്‍പ്പടെ 11 തീവ്രവാദ സംഘടനകളാണ് ഈ യുദ്ധ തന്ത്രം ദാക്ഷിണ്യമില്ലാതെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ബലാത്സംഗം, നിര്‍ബന്ധിത വിവാഹം, ലൈംഗിക അടിമത്വം, അടിമക്കച്ചവടം തുടങ്ങിയവയാണ് തീവ്രവാദികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

യുഎന്‍ സെക്രട്ടറി ബാന്‍ കിമൂണ്‍ തിങ്കളാഴ്ച പുറത്ത് വിട്ട 2014ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തീവ്രവാദത്തിന്റെ ഏറ്റവും പുതിയ തന്ത്രമായാണ് ഇവയെ യു എന്‍ വിലയിരുത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റ്, ബോകോ ഹറാം തുടങ്ങിയ സംഘടനകളാണ് ഇക്കാര്യത്തില്‍ മുമ്പന്തിയില്‍. ബോകോ ഹറാം ശക്തികേന്ദ്രമായ വടക്ക് കിഴക്കന്‍ നൈജീരിയ, ഇസ്ലാമിക് സ്‌റ്റേറ് ഭീകരതയുടെ താവളങ്ങളായ ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരിടേണ്ടി വരുന്നത് കൊടിയ പീഡനങ്ങളാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2014 ല്‍ നൈജീരിയയില്‍ നിന്ന് 276 സ്‌കൂള്‍ വിദ്യാര്‍ഥിനികളെയാണ് ബോകോ ഹാരം തട്ടിക്കൊണ്ട് പോയത്. ഇവരില്‍ 57 പേര്‍ മാത്രമാണ് തിരിച്ചെത്തിയത്. ബാക്കി 219 പേര്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.മതത്തില്‍ അധിഷ്ഠിതമായ രാജ്യം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയാണ് ഇസ്ലാമിക് സ്റ്റേറ്റ് സിറിയ, ലിബിയ, ഇറാഖ് എന്നിവിടങ്ങളില്‍ ആഭ്യന്തര യുദ്ധം നടത്തുന്നത്. യുദ്ധത്തില്‍ ഏറ്റവും അധികം ഇരയാക്കപ്പെട്ടുന്നത് സ്ത്രീകളും കുട്ടികളുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :