ബ്യൂണസ് ഐറീസ്|
jibin|
Last Modified ചൊവ്വ, 15 ഡിസംബര്‍ 2015 (11:17 IST)
അര്‍ജന്റീനയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 43 പേര് മരിച്ചു. പത്തോളം പേര്‍ക്ക് പരുക്കേറ്റു.
അവശിഷ്ടങ്ങളില്‍ കുടുങ്ങിയ എട്ടു പേരെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് പുറത്തെടുത്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സാള്‍ട്ട പ്രവിശ്യയിലാണ് സംഭവം ഉണ്ടായത്. അതിര്‍ത്തിരക്ഷാ സേനയിലെ പൊലീസുകാരുമായി പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഈ സമയം അമ്പതിലധികം പേര് ബസില്‍ ഉണ്ടായിരുന്നു. ബസിന്റെ ടയര്‍ പൊട്ടിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. താഴ്ചയിലേക്ക് ബസ് മറിഞ്ഞതോടെ മറ്റ് ബസുകളില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും 65 അടി താഴ്ചയിലേക്ക് വീണ ബസ് പൂര്‍ണ്ണമായും തര്ന്നിരുന്നു.
ദേശീയപാത 34ലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് പോലീസ് വാഹനങ്ങളിലൊന്നാണ് അപകടത്തില്‍പ്പെട്ടത്.