റഷ്യക്ക് വെല്ലുവിളിയായി ഉക്രൈന്‍ യൂറോപ്പ്യന്‍ യൂണിയന്‍ വ്യാപാരകരാര്‍

ബ്രസ്സല്‍സ് , യൂറോപ്പ്യന്‍ യൂണിയന്‍ , റഷ്യ
ബ്രസ്സല്‍സ്| jibin| Last Modified ശനി, 28 ജൂണ്‍ 2014 (11:27 IST)
യൂറോപ്പ്യന്‍ യൂണിയനും യുക്രൈന്‍, ജോര്‍ജിയ, മാള്‍ഡോവ എന്നീ രാജ്യങ്ങളും സംയുക്തമായ വ്യാപാര കരാറില്‍ ഒപ്പുവെച്ചു. റഷ്യയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് ഈ ഒപ്പുവെക്കല്‍ നടന്നത്. ഈ സഹകരണക്കരാര്‍ ഒരു തരത്തിലും റഷ്യക്ക്
ഹാനികരമാകില്ലെന്ന് യൂറോപ്പ്യന്‍ കൗണ്‍സില്‍ തലവന്‍ ഹെര്‍മന്‍ വാന്‍ റോംപ്യു പറഞ്ഞു.

ഈ ദിവസം '' യൂറോപ്പിന് മഹത്തായ ദിവസമാണ്. യൂറോപ്പ്യന്‍ യൂണിയന്‍ മുമ്പെത്തേക്കാളുമധികം നിങ്ങളോടൊപ്പമുണ്ട്''- യുക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറൊഷെങ്കൊ, ജോര്‍ജിയ പ്രധാനമന്ത്രി ഇറാക്ലി ഗാരിബാഷ്വിലി, മോള്‍ഡോവ പ്രധാനമന്ത്രി ഇയൂറി ലീന്‍കാ എന്നിവരുമൊത്തുള്ള ചടങ്ങില്‍ റോംപ്യു പറഞ്ഞു. ചടങ്ങില്‍ 28 യൂറോപ്പ്യന്‍ യൂണിയന്‍ അംഗങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.

എന്നാല്‍ ഈ കരാറില്‍ അപലപിച്ചു. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് ഹാനികരമായേക്കുമെന്നാണ് റഷ്യ പറയുന്നത്. ഗൗരവതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കരാറിനെക്കുറിച്ച് റഷ്യ മുന്നറിയിപ്പുനല്‍കി. തങ്ങളുടെ സാമ്പത്തികരംഗം സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :