ബാഗ്ദാദില്‍ സ്ഫോടനം; ആക്രമണം നടന്നത് രണ്ടിടത്ത്, 12 മരണം

ബാഗ്ദാദില്‍ സ്ഫോടനം , ആശുപത്രി , കാര്‍ ബോംബ് സ്ഫോടനം , മരണം
ബാഗ്ദാദ്| jibin| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (08:48 IST)
ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ രണ്ടു സ്ഥലങ്ങളിലായി നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിയാ മുസ്ലിങ്ങള്‍ കൂടുതലായി താമസിക്കുന്ന സാദര്‍ സിറ്റിയിലാണ് ആദ്യ സ്ഫോടനമുണ്ടായത്. ബാഗ്ദാദിനു വടക്കായി സ്ഥിതിചെയ്യുന്ന അല്‍ ഹുസീനിയ ജില്ലയിലാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്.

സാദര്‍ സിറ്റിയിലെ സ്‌ഫോടനത്തില്‍ സമീപത്തെ കടകളും വാഹനങ്ങളും തകര്‍ന്നു. ആളുകള്‍ കൂട്ടമായി താമസിക്കുന്ന സാദര്‍ സിറ്റിയിലെ ഒരു ഭാഗത്തേക്ക് സ്ഫോടന വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. പലരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. 12 പേര്‍ക്ക് സംഭവത്തില്‍ പരുക്കേല്‍ക്കുകയും ചെയ്‌തു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബാഗ്ദാദിനു വടക്കായി സ്ഥിതിചെയ്യുന്ന അല്‍ ഹുസീനിയ ജില്ലയിലാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്. ശക്തമായ സ്‌ഫോടനത്തില്‍ നാലു പേര്‍ മരിക്കുകയും പതിനൊന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. സംഭവസ്ഥലത്ത് പൊലീസ് എത്തി തെളിവുകള്‍ ശേഖരിച്ചു. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :