ബോക്കോ ഹറാം കാമറൂണ്‍ ഉപ പ്രധാനമന്ത്രിയുടെ ഭാര്യയെ തട്ടികൊണ്ടുപോയി

കാമറൂണ്‍| VISHNU.NL| Last Modified തിങ്കള്‍, 28 ജൂലൈ 2014 (12:04 IST)

നൈജീരിയയിലേ ഇസ്ലാമിക തീവ്രവാദികളായ ബോക്കോ ഹറാം കാമറൂണ്‍ ഉപ പ്രധാനമന്ത്രിയുടെ ഭാര്യയേ തട്ടിക്കൊണ്ടുപോയതായി വാര്‍ത്തകള്‍. ഞായറാഴ്ച്ച രാവിലെ വടക്കന്‍ കാമറൂണ്‍ലെ കൊലോഫട്ട നഗരത്തില്‍ നടത്തിയ ആക്രമണത്തിനു ശേഷമാണ് ഉപ പ്രധാന മന്ത്രിയുടെ ഭാര്യയെ തട്ടിക്കൊണ്ടു പോഉഅത്.

ഭീകരാക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താറുള്ള കാമറൂണ്‍ സര്‍ക്കാരിനു ബോക്കോ ഹറാം
തീവ്രാദികള്‍
നിരവധി തവണ താക്കീത് നല്‍കിയിരുന്നു. ഇത് വക വയ്ക്കാത്തതിലുള്ള പ്രതിഷേധമാണ് ഈ നടപടി. ഉപ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഭവനത്തെ ലക്ഷ്യമാക്കിയാണ് കൊലോഫട്ട ആക്രമണം നടന്നത്.

ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായും ചിലരെ തട്ടിക്കൊണ്ടുപോയതായും വാര്‍ത്താ വിനിമയ മന്ത്രി ഐസ ടെക്കിറോമ അറിയിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :