ലണ്ടന്‍|
jibin|
Last Modified ശനി, 13 ഓഗസ്റ്റ് 2016 (16:16 IST)
കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ ടെയ്‌ലര്‍ താഴ്‌വരയില്‍ മഞ്ഞുമലകളില്‍ നിന്ന് രക്‍തമൊലിക്കുന്ന പ്രതിഭാസം വീണ്ടും. ഗ്ലേസ്വര്‍ ബ്ലീഡിംഗ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഇതോടെ മഞ്ഞുകട്ടകള്‍ രക്‍തപൂരിതമാകാന്‍ തുടങ്ങി.
ചുവപ്പു കടലിനെപ്പോലെ റെഡ് ആല്‍ഗകള്‍ ആണ് ഈ പ്രതിഭാസത്തിനു കാരണമെന്നാണ് കുറെ കാലങ്ങളോളം വിശ്വസിച്ചിരുന്നത്. പിന്നീടാണ് ഈ പ്രതിഭാസത്തിന്റെ സത്യാവസ്ഥ പുറം ലോകറഞ്ഞത്.
മഞ്ഞുപാളികള്‍ക്കിടയിലെ ചെറിയ വിടവുകളിലൂടെ ലവണാംശമുള്ള വെള്ളം പുറത്തേയ്‌ക്ക് വരും. അതിലെ അയണ്‍ ഓക്‍സൈഡിന്റെ സാന്നിധ്യമാണ് ഈ ചുവപ്പു നിറത്തിനു കാരണമാകുന്നത്.
ഈ ചുവപ്പ് ജലത്തില്‍ ബാക്‍ടീരിയകളുടെ സാന്നിധ്യം തെളിയിക്കപ്പെട്ടിണ്ട്. ഇവയാണ് ഫെറസ് അയോണുകളെ ഓക്‍സീകരിയ്ക്കുന്നത്. ഈ ഓക്‍സൈഡുകളാണ് ചുവപ്പ് നിറത്തിന് കാരണമാകുന്നത്.