ഇവൻ ആളു കില്ലാഡിയാണ്, ഒരു ദിവസം കഴിക്കുന്നത് 25 കിലോ മീൻ, കണ്ടാലും ഞെട്ടും!

വളർത്തുമൃഗങ്ങൾ എന്ന് പറഞ്ഞാൽ സ്നേഹിക്കാനും കൊഞ്ചിക്കാനും ഒക്കെയാണ്. മറ്റുള്ളവർ അയ്യേ.. എന്ന് പറയുന്ന സാഹചര്യം മിക്കപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ വീട്ടിലെ പൊന്നോമനയെ കണ്ട് അയ്യോ.. എന്ന് പറഞ്ഞാലോ?. എങ്ങനെ പറയാതിരിക്കും. നായകൻ കരടികുട്ടനായി പോയില്

മോസ്കോ| aparna shaji| Last Modified വെള്ളി, 3 ജൂണ്‍ 2016 (13:09 IST)
വളർത്തുമൃഗങ്ങൾ എന്ന് പറഞ്ഞാൽ സ്നേഹിക്കാനും കൊഞ്ചിക്കാനും ഒക്കെയാണ്. മറ്റുള്ളവർ അയ്യേ.. എന്ന് പറയുന്ന സാഹചര്യം മിക്കപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ വീട്ടിലെ പൊന്നോമനയെ കണ്ട് അയ്യോ.. എന്ന് പറഞ്ഞാലോ?. എങ്ങനെ പറയാതിരിക്കും. നായകൻ കരടികുട്ടനായി പോയില്ലെ.

റഷ്യന്‍ വംശജരായ ഈ ദമ്പതികള്‍ ഒരു ഭീമന്‍ കരടിയേയാണ് വളര്‍ത്തുന്നത്. മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ദമ്പതിമാരായ സ്‌വേറ്റലാനയും യൂരി പന്‍ന്തലീകോയും കരടിയെ വളര്‍ത്താനായി വാങ്ങിയത്. ഇപ്പോള്‍ ഏഴടിയോളം നീളമുണ്ട് ഈ കരടിക്ക്.

സ്റ്റെഫാൻ എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമൻ കരടി വീട്ടിലെ ഒരംഗത്തെപോലെയാണ്. കളിക്കാനും സന്തോഷിപ്പിക്കാനും വീട്ടുകാർ ഇവനോടൊപ്പം കൂടാറുണ്ട്. കൂട്ടില്‍ നിന്ന് തനിയെ പുറത്തിറങ്ങി വരുകയും അകത്ത് കയറി പോവുകയുമെല്ലാം ചെയ്യും ഈ കരടിക്കുട്ടന്‍.

സ്‌റ്റെഫാന്റെ പ്രിയ ഭക്ഷണം പാല്‍ക്കട്ടിയാണ്. അതോടൊപ്പം 25 കിലോ മീന്‍, പച്ചക്കറികള്‍, മുട്ട എന്നിവയും കഴിക്കും. സ്‌റ്റെഫാന്‍ അക്രമകാരിയല്ലെന്നും കൂട്ടുകൂടാന്‍ അവന് യാതൊരു മടിയുമില്ലെന്നും ഈ ദമ്പതികള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :