റഷ്യന്‍ ആക്രമണത്തില്‍ പാപ്പരായി; പണത്തിനായി ഐഎസ് സ്വന്തം ഭീകരരെ കൊന്ന് അവയവങ്ങള്‍ വില്‍ക്കുന്നു, സമ്പാദിക്കുന്നത് കോടികള്‍

റഷ്യ ആക്രമണം ഏറ്റെടുത്തതോടെ ഐഎസിന്റെ ശക്തിക്ഷയിച്ചു

 ഇസ്ലാമിക് സ്‌റ്റേറ്റ് , ഐഎസ് , അമേരിക്ക , വധശിക്ഷ , ഐ എസിന്റെ അവയവ വില്‍പ്പന
കെയ്‌റോ| jibin| Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (12:37 IST)
ലോകസമധാനത്തിന് ഭീഷണിയായി വളാരുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ (ഐഎസ്) പരുക്കേറ്റ സ്വന്തം ഭീകരരെ കൊന്ന് അവയവങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കിഡ്‌നി, ഹൃദയം എന്നിവ കരിഞ്ചന്തയില്‍ വിറ്റ് ഭീകരര്‍ കോടികളാണ് സമ്പാദിക്കുന്നത്. അറബ് മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

അമേരിക്കയും സൌദിയും ഭീകരര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നുവെങ്കിലും റഷ്യ ആക്രമണം ഏറ്റെടുത്തതോടെ ഐഎസിന്റെ ശക്തി ക്ഷയിക്കുകയായിരുന്നു. ആള്‍‌നാശത്തിനൊപ്പം വാഹനങ്ങളും സങ്കേതങ്ങളും റഷ്യ നശിപ്പിച്ചു. ആയുധപ്പുരകളും പണം സൂക്ഷിച്ചുവച്ചിരുന്ന കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടതോടെ ഐഎസിന്റെ സാമ്പതിക ശക്തി തകര്‍ന്നു. ഈ സാഹചര്യം മറികടക്കുന്നതിനാണ് പരുക്കേറ്റ സ്വന്തം ഭീകരരുടെ അവയവങ്ങള്‍ വില്‍‌ക്കാന്‍ പദ്ധതികള്‍ തയാറാക്കിയത്.

പരുക്കേറ്റ ഭീകരരെ കൊലപ്പെടുത്തി അവയവവങ്ങള്‍ കൈക്കലാക്കുന്നതിനൊപ്പം മൊസൂളില്‍ ഐഎസിന്റെ ജയിലുകളിലുള്ള തടവുകാരോട് രക്തദാനം നടത്താനും ഭീകരര്‍ സമ്മദര്‍ദം ചെലുത്തുന്നുണ്ടെന്ന് സ്പാനിഷ് പത്രമായ എല്‍ മൊണ്ടോ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മൊസൂളിലെ ഒരു ആശുപത്രിയില്‍ അവയവങ്ങള്‍ നഷ്ടപ്പെട്ട 183 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. അവയവങ്ങള്‍ നീക്കാന്‍ കൂട്ടുനില്‍ക്കാത്ത ഡോക്ടര്‍മാരെ ഭീകരര്‍ ഭീഷണിപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

വധശിക്ഷയ്‌ക്ക് വിധിച്ചിരിക്കുന്നവരുടെ രക്തം എടുക്കുന്നതിനൊപ്പം അവയവങ്ങള്‍ നീക്കം ചെയ്യുന്നതിനുമായി ശിക്ഷാനടപടികള്‍ നീട്ടിവച്ചിരിക്കുകയാണ്. വിദേശരാജ്യങ്ങളിലേക്ക് അതിവേഗത്തില്‍ അവയവങ്ങള്‍ കൈമാറാനുള്ള മാര്‍ഗങ്ങള്‍ ഐഎസ് രൂപികരിച്ചു കഴിഞ്ഞു.
അവയവങ്ങള്‍ നല്‍കുന്നതുവഴി വന്‍ സാമ്പത്തിക നേട്ടമാണ് ഭീകരര്‍ സ്വന്തമാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :