വാഷിങ്ടൺ|
jibin|
Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2016 (15:51 IST)
പ്രതിഷേധക്കാരിയോട് വ്യത്യസ്ഥമായ രീതിയില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡൻറ് ബരാക് ഒബാമ.
ഒഹിയോയിൽ നടന്ന പരിപാടിക്കിടെയാണ് ഒബാമയില്‍ നിന്ന് വേറിട്ടൊരു തുറന്നു പറച്ചിലുണ്ടായത്.
ഒബാമയുടെ ഒബാമയുടെ ശ്രദ്ധ ക്ഷണിക്കാൻ മറ്റു മാർഗങ്ങളില്ലാതെ വന്ന യുവതി ശബ്ദമുയർത്തുകയായിരുന്നു. എന്നാല്‍ നിങ്ങളുടെ ആവശ്യങ്ങള്‍ എഴുതി തരാന്‍ ആവശ്യപ്പെട്ട ഒബാമ ‘‘ വയസായി വരികയാണ്, നിങ്ങൾ പറയുന്നത് വ്യക്തമായി കേൾക്കാനാകുന്നില്ല. താങ്കളുടെ ആവശ്യങ്ങളറിയിച്ച് എനിക്ക് കത്തെഴുതൂ’’ എന്നും പറഞ്ഞു.
തുടര്‍ന്ന് സദസില്‍ നിന്ന് സുരക്ഷാ ജീവനക്കാര്‍ യുവതിയെ നീക്കി. അമേരിക് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ഒബാമ.