Last Modified ചൊവ്വ, 16 ജൂണ്‍ 2015 (13:12 IST)
യോഗയെ പിന്തുണച്ച് ഐക്യരാഷട്ര സഭ ജനറൽ സെക്രട്ടറി ബാൻ കി മൂൺ. വിവേചനം ഉണ്ടാക്കുന്ന ഒന്നല്ല യോഗയെന്ന് ബാന്‍ കിമൂണ്‍ പറഞ്ഞു.
യോഗ ഇന്ത്യയിൽ ഉൽഭവിച്ചതാണെങ്കിലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും യോഗയ്ക്ക് സ്വീകര്യത ലഭിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങൾക്കും പരിശീലിക്കാൻ കഴിയുന്നതാണ് യോഗ ബാന്‍ കി മൂണ്‍ പറഞ്ഞു.
ശാരീരികമായും ആത്മീയമായും സംതൃപ്തി നൽകുന്നതാണ് യോഗയെന്നും
ബാൻ കി മൂൺ സന്ദേശത്തിൽ വ്യക്തമാക്കി.ഈ വർഷമാണ് ജൂൺ 21ന് ലോക യോഗ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്.