ബാങ്കോക് സ്ഫോടനം: മരണം 27 ആയി

ബാങ്കോക്| JOYS JOY| Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2015 (08:52 IST)
തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ ഹിന്ദു ക്ഷേത്രത്തിനു സമീപം നടന്ന സ്ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 78 പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞദിവസം രാത്രി ഏഴുമണിയോടെ ആയിരുന്നു നഗരമധ്യത്തിലെ ചില്‍ഡോമിലുള്ള ഇറവന്‍ ക്ഷേത്രത്തിന് സമീപം സ്ഫോടനം ഉണ്ടായത്.

അപകടത്തിന് ഇരയായവരില്‍ ഏറെയും ആളുകള്‍ ചൈന, തായ്‌വാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവസ്ഥലത്ത് വേറെയും ബോംബുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലം സീല്‍ ചെയ്തു.

മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, വൈദ്യുതി തൂണില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് ചില ദൃക്സാക്ഷികളെ ഉദ്ധരിച്ച് മറ്റ് റിപ്പോര്‍ട്ടുകളുമുണ്ട്. ഒരു ബോംബ് പിന്നീട് നിര്‍വീര്യമാക്കി.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :