ബാങ്കോക്കില്‍ സ്ഫോടനം 27 പേര്‍ കൊല്ലപ്പെട്ടു

ബാങ്കോക്ക്| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (20:48 IST)
ബാങ്കോക്കില്‍ ഒരു ക്ഷേത്രത്തിന് സമീപത്തുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മധ്യ ബാങ്കോക്കിലെ എരവാന്‍ ഹിന്ദു ക്ഷേത്രത്തിന് സമീപത്താണ് സ്ഫോടനമുണ്ടായത്. ബ്രഹ്മാവിന്റെ ക്ഷേത്രമാണ് എരവാനിലേത്. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.

പ്രാദേശിക സമയം വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. വിദേശികളെ ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടത്തിയതെന്ന് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നത്. ക്ഷേത്രത്തിന് സമീപത്ത് നിന്ന് ലഭിച്ച ഒരു ബോംബ് പോലീസ് നിര്‍വീര്യമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :