പുരി രഥയാത്രയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ട്‌ രണ്ട്‌ പേര്‍ മരിച്ചു

പുരി| VISHNU N L| Last Modified ശനി, 18 ജൂലൈ 2015 (19:10 IST)
പുരി രഥയാത്രയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ട്‌ രണ്ട്‌ പേര്‍ മരിച്ചു. പതിനഞ്ച്‌ പേര്‍ക്ക്‌ പരുക്കേറ്റു. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ്‌ ശനിയാഴ്‌ച പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടത്തിയത്‌.

എന്നാല്‍ ഭക്‌തരുടെ തിരക്ക്‌ നിയന്ത്രണാതീതമായതോടെയാണ്‌ ഇന്ന്‌ രണ്ട്‌ പേര്‍ മരിക്കാനിടയായത്‌. പുരി ക്ഷേത്രത്തിലെ രഥയാത്രയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്‌ 30 ലക്ഷം ഭക്‌തര്‍ പുരിയില്‍ എത്തിച്ചേരുമെന്നാണ്‌ അധികൃതര്‍ പ്രതീക്ഷിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :