ബാഗ്ദാദ്|
സജിത്ത്|
Last Modified ബുധന്‍, 11 മെയ് 2016 (16:38 IST)
ഇറാക്കിലെ ഷിയ മേഖലയിലുണ്ടായ സ്ഫോടനത്തില്‍ അറുപത്തിനാല് പേര് കൊല്ലപ്പെട്ടു. സദ്ര സിറ്റിയിലെ ഒരു മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നത്. നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്.
തിരക്കേറിയ സിറ്റി മാര്‍ക്കറ്റില്‍ ബോംബ് നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. സ്ഫോടനത്തില്‍ മാര്‍ക്കറ്റിനു സമീപത്തുള്ള കെട്ടിടങ്ങളും നിരവധി വാഹനങ്ങളും തകര്‍ന്നു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇറാക്കില്‍ തിരക്കേറിയ സ്ഥലങ്ങളും സര്‍ക്കാര്‍, സുരക്ഷാ ജീവനക്കാരെയും ലക്ഷ്യമാക്കി ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം പതിവാക്കിയിരിക്കുകയാണ്.