മൂന്നുപേരിൽ നിന്നും ഒരു കുഞ്ഞിന് ജൻ‌മം നൽ‌കി, അമ്പരന്ന് ശാസ്ത്രലോകം !

Last Updated: ചൊവ്വ, 16 ഏപ്രില്‍ 2019 (18:50 IST)
മൂന്നുപേരുടെ ഡി എൻ എയിൽനിന്നും ഒരു കുഞ്ഞിന് ജൻ‌മം നൽകി ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. വന്ധ്യതയുള്ള സ്ത്രീയുടെ അണ്ഡവും ഭർത്താവിന്റെ ബീജവും, മറ്റൊരു സ്ത്രീയുടെ അണ്ഡത്തിൽ നിന്നും വേർതിരിച്ചെടുത്ത ക്രോമസോമുകളും ചേർത്താണ് ഗവേഷകർ കുഞ്ഞിന് ജൻ‌മം നൽകിയത്. ഇതാദ്യമായാണ് മൂന്ന് പേരുടെ ഡി എൻ എയിൽനിന്നും ഒരു കുഞ്ഞിന് ജൻ‌മം നൽകാൻ സാധികുന്നത്.

പല തവണ ഐ വി എഫ് ചികിത്സ നടത്തി പരാജയപ്പെട്ടതോടെയാണ് 32കാരിയായ യുവതി ഇത്തരം ഒരു പരീക്ഷണത്തിന് വിധേയയാവാൻ സമ്മതിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗ്രീക്ക് യുവതി കുഞ്ഞിന് ജൻ‌മം നൽകിയത്. കുഞ്ഞിന് 2.96 കൊലോഗ്രാം ഭാരമുണ്ട്. മെറ്റീരിയൽ സ്പിൻഡിൽ ട്രാൻസ്ഫെർ എന്നാണ് ഈ ചികിത്സാ രീതിക്ക് പെര് നൽകിയിരിക്കുന്നത്.

ഈ രീതി വന്ധ്യതാ ചികിത്സാ രംഗത്ത് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കും എന്ന് പരീഷണത്തിന് നേതൃത്വം നൽകിയ ഗവേഷകർ വ്യക്തമാക്കി. നേരത്തെ മെക്സിക്കോയിലും സമാനമായ പരീക്ഷണം നടന്നിരുന്നു എങ്കിലും പരാജയപ്പെടുകയായിരുന്നു. അതേസമയം തികച്ചും അന്യനായ ഒരാളിൽനിന്നും സ്വീകരിച്ച് കുഞ്ഞിന് ജൻ‌മം നൽകുന്നതിൽ വിമർശനങ്ങളും ഇയരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :