അവതാറിലെ റോബോട്ട് വില്‍പ്പനയ്ക്കെത്തി, പക്ഷേ നോ ഗ്യാരന്റി!

അവതാര്‍, റോബോട്ട്, ജപ്പാന്‍
ടോക്കിയോ| vishnu| Last Modified ബുധന്‍, 21 ജനുവരി 2015 (14:18 IST)
അവതാര്‍‌ സിനിമയിലെ ഭീമാകാരനായ റോബൊട്ടുകളെ ഓര്‍ക്കുന്നില്ലെ. അന്യഗ്രഹത്തില്‍ അധിനിവേശം നടത്തിയ മനുഷ്യന്‍ തന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ റോബോട്ടുകള്‍ ഉപയോഗിച്ച് നടത്തിയ തിക്രമങ്ങള്‍ നമ്മള്‍ ശ്വാസമടക്കിപ്പിടിച്ച് കണ്ടതാണ്. മനുഷ്യന്റെ ശാരീരിക ദുര്‍ബലതകള്‍ പരിഹരിച്ച് നാശം വിതയ്ക്കാനുതകുന്ന ഭീകരസൃഷ്ടികള്‍.

സ്യൂട്ട് പോലെ ധരിച്ച് ഉള്ളിലിരുന്ന നിയന്ത്രിക്കാവുന്ന ഇത്തരം റോബോട്ടുകള്‍ നമുക്കും ഉപയോഗിക്കാന്‍ കഴിയുമെന്ന നില വന്നാലോ? ഭാവിയിലെ സൈനിക സ്യൂട്ടുകള്‍ക് പ്രാഥമിക രൂപം പോലെ ഇപ്പോള്‍ ആത്തേ റോബോട്ടിനെ സൃഷ്ടിച്ചിരിക്കുകയാണ് ജപ്പാന്‍ കമ്പനി. കുരാടാസ് ( Kuratas ) എന്നാണ് കമ്പനി ഈ ഭീമന്‍ റോബോട്ടിന് നല്‍കിയിരിക്കുന്ന പേര്. കൊഗോരൊ കുരാട എന്ന് ജാപ്പനീസ് കമ്പനിയാണ് റോബൊട്ടിനെ നിര്‍മ്മിച്ചത്. സംഭവം ഇപ്പോള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്.

ഇ- കൊമെഴ്സ് ഭീമന്‍- ആമസോണ്‍ ആണ് ഈ ഭീമനെ വിപണിയിലെത്തിച്ചിരിക്കുന്നത്. 10 ലക്ഷം രൂപയാണ് ഈ റോബോട്ടിന്റെ വില. 12.5 അടി ഉയരമാണ് ഈ ഭീമന്‍ റോബോട്ടിനുള്ളത്. എന്നാല്‍ സിനിമയില്‍ കാണുന്നതുപോലെയുള്ള ആയുധങ്ങള്‍ ഈ റോബോട്ടിനൊപ്പമില്ല എന്നത് അല്‍പ്പം ആശ്വാസം നല്‍കുന്നു. ഇത്രയും വിലകൊടുത്ത് വാങ്ങാമെങ്കിലും റോബോട്ടിനും അത് ഉപയോഗിക്കുന്നവര്‍ക്കും കമ്പനി യാതൊരു ഗ്യാരന്റിയും നല്‍കുന്നില്ല.

എന്നാല്‍ എന്നാല്‍ റോബോട്ടുകളെ നിയന്ത്രിക്കുകയെന്ന സ്വപ്നത്തിന് ഗ്യാരന്റിയുടെ ആവശ്യമില്ല എന്നാണ് കമ്പനിയുടെ വാദം. ഏതായാലും റോബൊട്ട് വാങ്ങാനുദ്ദേശിക്കുന്നവര്‍ക്കായി ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന വീഡിയോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. യു ട്യൂബില്‍ ഇത് ലഭ്യമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :