18മാസത്തെ ജയില്‍ വാസത്തിനു ശേഷം അറ്റ്ലസ് രാമചന്ദ്രന്‍ പുറത്തേക്ക്!

അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായേക്കും

  prison , Atlas Ramachandran , Dubai police , arrest , police , banks , cash , അറ്റ്ലസ് രാമചന്ദ്രന്‍ , ദുബായ് പൊലീസ് , ബാങ്ക് , പിണറായി വിജയന്‍
ദുബായ്| jibin| Last Modified ബുധന്‍, 15 മാര്‍ച്ച് 2017 (15:53 IST)
ദുബായിൽ ജയിലിൽ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചത്തന് വഴിയൊരുങ്ങുന്നു. രാമചന്ദ്രൻ പണം നൽകാനുള്ള ബാങ്കുകളുമായി അദ്ദേഹത്തിന്റെ അഭിഭാഷകർ ഒത്തു തീർപ്പിലെത്തിയതിനെ തുടർന്നാണ് 18 മാസത്തെ ജയില്‍ വാസത്തിന് മോചനാമാകുന്നത്.

രണ്ട് ബാങ്കുകളുടെ കേസുകള്‍ കൂടിയാണ് ഇനി ഒത്തുതീരുവാനുള്ളത്. അതും ചര്‍ച്ചയിലാണെന്നും ഉടന്‍ പരിഹരിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, മോചനത്തിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്രന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നൽകി.

2015 ഓഗസ്റ്റ് 23ന് രാമചന്ദ്രനെ അറസ്റ്റ് ചെയ്യുന്നത്. വായ്പ ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതിനെത്തുടർന്നാണ് തൃശൂർ സ്വദേശിയായ അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പൊലീസ്
കസ്റ്റഡിയിലെടുത്തത്.

ജയിലില്‍ നിന്നിറങ്ങിയാല്‍ രാമചന്ദ്രന് സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ബോധ്യപ്പെട്ടതിനാലാണ് ബാങ്കുകള്‍ ഒത്തുതീര്‍പ്പിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :