പഴയ ചൈനയെപ്പറ്റി ഇനി കൂടുതലറിയാം, കഥ പറയുന്ന ശവകുടീരങ്ങള്‍ !

Ancient tomb, Sun Yat-sen University, China, ചൈന, ശവകുടീരങ്ങള്‍, സന്‍ യാറ്റ് സെന്‍
ബീജിങ്| BIJU| Last Modified ബുധന്‍, 9 ജനുവരി 2019 (10:52 IST)
ചൈനയുടെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് ഇനി കൂടുതല്‍ അറിയാം. ചൈനയുടെ അതിപ്രാചീന സംസ്കാരത്തെ അടയാളപ്പെടുത്തുന്ന ചില അവശിഷ്ടങ്ങളും പുരാതന ശവകുടീരങ്ങളും കണ്ടെത്തിയിരിക്കുന്നു. അതിപുരാതനമായ 13 ശവകുടീരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

തെക്കന്‍ ചൈനയിലെ ഗുവാങ്ങ് ഡോങ് പ്രവിശ്യയിലെ സന്‍ യാറ്റ് സെന്‍ സര്‍വകലാശാലയില്‍ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണ് നീക്കം ചെയ്തപ്പോഴാണ് അതിപുരാതനമായ 13 ശവകുടീരങ്ങള്‍ കണ്ടെത്തിയത്. ശവകുടീരങ്ങള്‍ മാത്രമല്ല, ചൈനയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്കാരത്തെ വെളിപ്പെടുത്തുന്ന അവശിഷ്ടങ്ങളും കിണറുമെല്ലാം കണ്ടെത്തിയിട്ടുണ്ട്.

ചൈനയുടെ കഥ വ്യക്തമായി പറയാന്‍ കഴിയുന്ന കണ്ടെത്തലുകളാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. മൂന്ന് വ്യത്യസ്തമായ കാലഘട്ടങ്ങളുടെ ചരിത്രം പുതിയ കണ്ടെത്തലുകളില്‍ നിന്ന് തെളിഞ്ഞുവരുമെന്നാണ് പ്രതീക്ഷ. സന്‍ യാറ്റ് സെന്‍ സര്‍വകലാശാല 1924ലാണ് സ്ഥാപിക്കപ്പെട്ടത്. ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവിടെ മണ്ണ് നീക്കം ചെയ്യാന്‍ ആരംഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :