ക്ളിയോപാട്ര കുളിച്ചിരുന്നത് 700 കഴുതകളുടെ പാലില്‍

 ക്ളിയോപാട്ര , കുളിച്ചിരുന്നത്,
jibin| Last Updated: വ്യാഴം, 26 ഫെബ്രുവരി 2015 (17:06 IST)
ക്ളിയോപാട്ര, ഈ പോര് കേള്‍ക്കാത്തവര്‍ ലോകത്ത് വളരെ ചുരുക്കമാണ്‍. ആരെയും വശീകരിക്കുകയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ളിയോപാട്ര. ഈ സൌന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും ആ മധുരം നുകരാനും കൊതിക്കാത്ത ചക്രവര്‍ത്തിമാരും, രാജാക്കന്മാരും റോമന്‍ എംമ്പയറിലും ഈജിപ്‌തിലും ഇല്ലായിരുന്നു.

അന്നും ഇന്നും ലോകകത്തിന് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു രാജ്ഞിയുടെ സൌന്ദര്യത്തിന്റെ രഹസ്യം. പലരും പലതും പറഞ്ഞു, ചരിത്രത്തിന്റെ താളുകളില്‍ കുറിക്കപ്പെട്ട ക്ളിയോപാട്രയുടെ സൌന്ദര്യ രഹസ്യത്തിന്റെ പൊരുളുകള്‍ കാലത്തിന്റെ മുന്നില്‍ ഇന്നും നിഗൂഡമാണ്.

ആരെയും കൊതിപ്പിക്കുന്ന ക്ളിയോപാട്ര രാജ്ഞിയുടെ സൌന്ദര്യത്തിന്റെ രഹസ്യം കഴുതപ്പാല്‍ ആയിരുന്നുവെന്നാണ് നിഗമനം. 700 കഴുതകള്‍ ചുരത്തിയ പാലിലായിരുന്നു നിത്യവും അവര്‍ കുളിച്ചിരുന്നത്. ചര്‍മ്മത്തിന്റെ തിളക്കം നഷ്‌ടമാകാതിരിക്കാന്‍ പ്രത്യേക രീതിയില്‍ നിര്‍മിച്ച വീര്യം കുറഞ്ഞ വൈനില്‍ കുളിക്കുന്നതും പതിവായിരുന്നു. പരിചരിക്കാന്‍ മാത്രം നൂറ് കണക്കിന് തോഴിമാരായിരുന്നു ക്ളിയോപാട്രയുടെ അറയില്‍ ഉണ്ടായിരുന്നത്.

കഴുത പാല്‍ ഉപയോഗിച്ചുള്ള കുളി കഴിഞ്ഞാന്‍ പ്രത്യേക രീതിയില്‍ തുന്നിയെടുത്ത തുണിയുപയോഗിച്ച് ശരീരം മുഴുവന്‍ തുടയ്‌ക്കും. ഇതിനുശേഷം പരിചാരകര്‍ സുഗന്ധ ദ്രവ്യങ്ങള്‍ ശരീരത്ത് പുരട്ടും. ഇതിന്റെ സുഗന്ധം കൊട്ടാരം മുഴുവന്‍ പരക്കുന്നതായിരുന്നുവെന്നാണ് ചരിത്രങ്ങള്‍ പറയുന്നത്. ക്ളിയോപാട്രയെ പുരുഷന്മാര്‍ മസാജ് ചെയ്യുമായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ഇതിനായി ഒരു സംഘം ചെറുപ്പക്കാരെ അവര്‍ നിയോഗിച്ചിരുന്നതായും പറയപ്പെടുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :