ബ്രിട്ടണിലെ സ്ത്രീകള്‍ക്ക് കുളിക്കാന്‍ ഭയങ്കര മടി, കുളിച്ചാല്‍ സമയം പോകുമത്രേ!

ലണ്ടണ്‍| vishnu| Last Updated: വ്യാഴം, 26 ഫെബ്രുവരി 2015 (17:31 IST)
ശുചിത്വത്തിന്റെ കാര്യത്തില്‍ വളരെ നിര്‍ബന്ധമുള്ളവരാ‍ണ് പാശ്ചാത്യ രാ‍ജ്യങ്ങളിലെ ആളുകള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ എന്നാണല്ലോ വയ്പ്പ്. ടോയ്‌ലറ്റില്‍ പോലും അനാവശ്യമായി വെള്ളമോ ഈര്‍പ്പമോ കാണുന്നത് ഇത്തരക്കാരില്‍ പലര്‍ക്കും കോപം ഉണ്ടാക്കാറുമുണ്ട്. എന്നാല്‍ പാശ്ചാത്യരുടെ വൃത്തി എന്നത് പുറം‌മോഡി മാത്രമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. കാരണം ബ്രിട്ടണിലെ സ്ത്രീ‍കള്‍ കുളിക്കാറില്ലെന്നാണ് ഇപ്പൊള്‍ അവിടെ കണ്ടെത്തിയത്.

ബ്രിട്ടനിലെ യുവതികളില്‍ 100 പേരില്‍ 33 പേര്‍ മൂന്നു ദിവസം കൂടുമ്പോഴോ അതില്‍ കൂടുതല്‍ ദിവസങ്ങള്‍ക്ക് ശേഷമോ മാത്രമാണത്രേ കുളിയേക്കുറിച്ച് ചിന്തിക്കുന്നത്. ബ്രിട്ടനിലെ സ്ത്രീകളില്‍ 60 ശതമാനവും രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് മുഖത്തെ മേക്കപ്പ് കഴുകിക്കളയാന്‍ പോലും സമയം ചെലവഴിക്കാത്തവരാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ജോലിഭാരം മൂലം ആരോഗ്യ പരിപാലനം കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നതാണെന്നാണ് ഇവരുടെ ന്യായവാദം!

സ്ത്രീകളുടെ ചര്‍മ പരിപാലനവുമായി ബന്ധപ്പെട്ടു നടത്തിയ പഠനത്തിലാണ് ഈ വസ്തുതകള്‍ കണ്ടെത്തിയത്. പഠനത്തിനായി തെരഞ്ഞെടുത്ത 2,000 യുവതികളില്‍ 57 ശതമാനവും ആരോഗ്യ പരിപാലനത്തെ കുറിച്ച് ശരിയായ കാഴ്ച്ചപ്പാടുകള്‍ ഇല്ലാത്തവരാണ്.
പലപ്പോഴും വീട്ടിലെ ജോലികള്‍ തീര്‍ത്തശേഷം തങ്ങള്‍ക്കു കുളിക്കാന്‍ സമയം കിട്ടാറില്ലെന്ന് പഠനത്തില്‍ പങ്കെടുത്തവരില്‍
ഭൂരിഭാഗവും വ്യക്തമാക്കി. പഠനത്തില്‍ പങ്കെടുത്തവരില്‍ 92 ശതമാനംപേര്‍ക്കും ഉറക്കമില്ലായ്മ കൂടുതലായി കാണപ്പെടുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :