വിമാനത്തില്‍ കൂട്ടയടിയും ബഹളവും; ജിവനക്കാരെ ഇറക്കിവിട്ട ശേഷം വിമാനം വഴിതിരിച്ചു വിട്ടു

വിമാനം വഴിതിരിച്ചു വിട്ടു , വിമാനത്തില്‍ ബഹളം , പൈലറ്റ് , അമേരിക്ക
ഷിക്കാഗോ| Rahul| Last Updated: ബുധന്‍, 3 ഫെബ്രുവരി 2016 (12:35 IST)
വനിതാ ജീവനക്കാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയേത്തുടര്‍ന്ന് അമേരിക്കയില്‍ വിമാനം വഴിതിരിച്ചുവിട്ടു. അമേരിക്കയിലെ ലോസാഞ്ചത്സില്‍ നിന്നും മിനിപ്പോളിസിലേക് പോവുകയായിരുന്ന ഡല്‍റ്റാ എയര്‍ലൈന്‍സ് ബോയിംഗ് വിമാനത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

വിമാനം 40 മിനിറ്റ് സഞ്ചരിച്ച ശേഷമായിരുന്നു ജോലി സംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ കശപിശ കൂട്ടയടിയിലേക്ക് നീങ്ങുകയായിരുന്നു. പ്രശ്‌നം വഷളായതോടെ തര്‍ക്കം തീര്‍ക്കാനെത്തിയ മറ്റൊരു ജീവനക്കാരിക്കും മര്‍ദ്ദനമേറ്റതോടെ ഇവര്‍ പൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞ പൈലറ്റ് വിമാനം 290 കിലോമീറ്റര്‍ വഴിതിരിച്ചു വിട്ടശേഷം സോള്‍ട്ട് ലേക്ക് സിറ്റി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയും മൂന്നുപേരെയും വിമാനത്തില്‍ നിന്ന് ഇറക്കിവിടുകയുമായിരുന്നു. ഇതിനുശേഷമാണ് നിറയെ യാത്രക്കാരുമായി വിമാനം പുറപ്പെട്ടത്. യാത്ര വൈകിയതിന് വിമാനക്കമ്പനി യാത്രക്കാരോട് ക്ഷമ ചോദിച്ചു. കഴിഞ്ഞ മാസം 22നായിരുന്നു സംഭവം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :