‘ഇസ്ലാമിക നേതാക്കള്‍ ആഗോള ഭീകരവാദത്തെ അപലപിക്കാന്‍ ധൈര്യം കാണിക്കണം’

റോം| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (08:44 IST)
ലോകത്തിലെ ഇസ്ലാമിക നേതാക്കള്‍ ഐഎസ്‌ ഉള്‍പ്പെടെയുള്ള ആഗോള ഭീകരവാദത്തെ അപലപിക്കാന്‍ ധൈര്യം കാണിക്കണമെന്ന്‌ പോപ്പ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ഇത്തരം അപലപിക്കല്‍ ഇസ്ലാമികളെല്ലാം തീവ്രവാദികളാണെന്ന തോന്നലിനെ ഇല്ലാതാക്കാന്‍ തുണയ്‌ക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. തുര്‍ക്കി സന്ദര്‍ശനം കഴിഞ്ഞ മടങ്ങുമ്പോഴായിരുന്നു പോപ്പിന്റെ പ്രതികരണം‌.

ലോകത്തിലെ എല്ലാ ഇസ്ലാമികളും തീവ്രവാദികളാണെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. തങ്ങള്‍ ഇങ്ങിനെയല്ലെന്നും വിശുദ്ധ ഖുറാന്‍ അങ്ങിനെയല്ല അനുശാസിക്കുന്നതെന്നും പറയാന്‍ ഇസ്ലാമിക നേതാക്കള്‍ തയ്യാറാകണം. ഖുറാന്‍ സമാധാനത്തിന്റെ പുസ്‌തകമാണ്‌. ഭീകരവാദങ്ങള്‍ക്കെതിരേ ഇസ്ലാമിക നേതാക്കള്‍ പുലര്‍ത്തേണ്ട ആശയങ്ങള്‍ വെള്ളിയാഴ്‌ച തുര്‍ക്കി പ്രസിഡന്റ്‌ തയ്യിപ്പുമായി നടന്ന സംഭാഷണത്തില്‍ ഇതിനുള്ള നിര്‍ദേശങ്ങള്‍ വെച്ചിരുന്നതായും പോപ്പ്‌ പറഞ്ഞിരുന്നു.

മതമോ രാഷ്‌ട്രീയമോ അക്കാദമികമോ പ്രവര്‍ത്തിക്കുന്നത്‌ ഏതു മേഖലായാലും തീവ്രവാദത്തെ ശക്‌തമായി അപലപിക്കാന്‍ മുസ്ലിം നേതാക്കള്‍ തയ്യാറാകണമെന്ന്‌ തുര്‍ക്കി പ്രസിഡന്റിനോട്‌ പറഞ്ഞതായും അദ്ദേഹം വ്യക്‌തമാക്കി. തുര്‍ക്കി പ്രസിഡന്റുമായുള്ള കൂടിക്കാഴ്‌ചയില്‍ ഇസ്ലാമിക്‌ സ്‌റ്റേറ്റിന്റെ നിലപാടുകളെ ശക്‌തമായി വിമര്‍ശിക്കാന്‍ പോപ്പ്‌ തയ്യാറായി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :