Widgets Magazine
Widgets Magazine

ഗ്രാമി അവാര്‍ഡ്: അലെസിയ കാര നവാഗത സംഗീതജ്ഞ; വേദിയിലെ മിന്നും താരങ്ങളായി ബ്രൂണോ മാഴ്‌സും കെന്‍ഡ്രിക് ലാമറും

ന്യൂയോര്‍ക്ക്, തിങ്കള്‍, 29 ജനുവരി 2018 (08:13 IST)

Widgets Magazine
Alessia Cara , Grammy awards , ന്യൂയോര്‍ക്ക് , അലെസിയ കാര , ഗ്രാമി അവാർഡ്

അറുപതാമത് ഗ്രാമി അവാർഡ് ദാനച്ചടങ്ങിന് വര്‍ണാഭമായ തുടക്കം. മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് പുരസ്‌കാര നേട്ടത്തിന് അര്‍ഹയായപ്പോള്‍ മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം ബ്രിട്ടിഷ് ഗായകനായ എഡ് ഷീരന്റെ ഡിവൈഡ് എന്ന ഗാനത്തിനും ലഭിച്ചു.
 
കെന്‍ഡ്രിക് ലാമര്‍, ബ്രൂണോ മാഴ്‌സ് എന്നിവര്‍ ഇതുവരെ രണ്ടു വീതം പുരസ്‌കാരങ്ങളാണ് നേടിയിരിക്കുന്നത്. ഹമ്പിള്‍ എന്ന ഗാനത്തിന് ബെസ്റ്റ് റാപ് പെര്‍ഫോമന്‍സിനും ലോയല്‍റ്റി എന്ന ഗാനത്തിന് ബെസ്റ്റ് റാപ്/സങ് പുരസ്‌കാരവുമാണ് കെന്‍ഡ്രിക് ലാമര്‍ സ്വന്തമാക്കിയത്. 
 
ബ്രൂണോ മാഴ്‌സിന്റെ ബെസ്റ്റ് ആര്‍ ആന്‍ഡ് ബി പെര്‍ഫോമന്‍സിസ് ബ്രൂണോ മാഴ്‌സിന്റെ ദാറ്റ്‌സ് വാട്ട് ഐ ലൈക്ക്, 24കെ മാജിക് ബെസ്റ്റ് ആര്‍ ആന്‍ഡ് ബി ആല്‍ബത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.
 
മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ വെച്ചാണ് സംഗീതലോകം ഉറ്റുനോക്കുന്ന ചടങ്ങുകള്‍ നടക്കുന്നത്‍. 84 വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുക. എങ്കിലും, ആല്‍ബം ഓഫ് ദി ഇയര്‍, റെക്കോഡ് ഓഫ് ദി ഇയര്‍, സോങ് ഓഫ് ദി ഇയര്‍, ബെസ്റ്റ് ന്യൂ ആര്‍ടിസ്റ്റ് എന്നീ നാല് വിഭാഗങ്ങളിലെ പുരസ്‌കാര ജേതാക്കളെയാണ് ലോകം ഉറ്റുനോക്കുന്നത്. 
 
കെന്‍ഡ്രിക് ലാമര്‍ (ഏഴ് നോമിനേഷനുകള്‍), ജേയ്‌സ് (എട്ട് നോമിനേഷനുകള്‍), ബ്രുണോ മാര്‍സ് (ആറ് നോമിനേഷനുകള്‍) എന്നിവരാണ് ഗ്രാമിയില്‍ ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ കിട്ടിയ പ്രമുഖ താരങ്ങള്‍. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മു​ത്ത​ലാ​ഖ് ബി​ൽ: പ്ര​തി​പ​ക്ഷ​വു​മാ​യി ഏ​തു രീ​തി​യി​ലു​മു​ള്ള ച​ർ​ച്ച​യ്ക്കും ത​യ്യാ​റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

മു​ത്ത​ലാ​ഖ് ബി​ൽ പാ​സാ​ക്കുന്നതുള്‍പ്പെടെയുള്ള കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ​വു​മാ​യി ഏതു ...

news

കേസ് കൂടുതല്‍ ഗുരുതരമാകുന്നു; അമല പോളിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

വ്യാജരേഖ ചമച്ച് പോണ്ടിചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ നടി അമലപോളിനെ ...

news

രാജ്യത്തിന്റെ പുരോഗതിക്കു സ്ത്രീശാക്തീകരണം അനിവാര്യം: പ്രധാനമന്ത്രി

എല്ലാ മേഖലകളിലും സ്ത്രീകൾ പുരോഗതിയിലേക്ക് ഉയരുകയാണ്. യുദ്ധ വിമാനങ്ങൾ നിയന്ത്രിക്കാൻ വരെ ...

Widgets Magazine Widgets Magazine Widgets Magazine