നടപ്പാതയിലേക്ക് കാര്‍ ഇടിച്ചു കയറി; ഒരു മരണം, നാല് പേര്‍ക്ക് ഗുരുതര പരുക്ക്

ടൈം സ്‌ക്വയറിലെ നടപ്പാതയിലേക്ക് കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു

car accident, accident, death, ന്യൂയോര്‍ക്ക്, അപകടം, കാര്‍ അപകടം, മരണം
ന്യൂയോര്‍ക്ക്| സജിത്ത്| Last Modified വെള്ളി, 19 മെയ് 2017 (10:37 IST)
തിരക്കേറിയ നടപ്പാതയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി ഒരു മരണം. ഇരുപത്തിരണ്ടിലേറേ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസ്‌ക്വയറില്‍ പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. അതേസമയം ഇത് തീവ്രവാദി ആക്രമണമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവറായ റിച്ചാര്‍ഡ് റോജസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ട്രാഫിക് സിഗ്നല്‍ തെറ്റിച്ച് അമിതവേഗതയിലെത്തിയ നിയന്ത്രണം വിട്ട കാര്‍ ഏറെ തിരക്കേറിയ നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ അലൈസ എല്‍സ്മായെന്ന പതിനെട്ടുകാരിയാണ് മരിച്ചത്.

പരിക്കേറ്റവരില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണ്. കാര്‍ ഡ്രൈവര്‍ റിച്ചാര്‍ഡ് റോജസ് മദ്യപിച്ച് വാഹനമോടിച്ചതിന് മുമ്പ് രണ്ടു തവണ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു‌. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെത്തുന്ന ന്യൂയോര്‍ക്കിലെ ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് മേഖലയാണ് ടൈംസ്‌ക്വയര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :