എയര്‍ ഏഷ്യ വിമാനത്തിന്റെ വോയ്‌സ് റെക്കോര്‍ഡര്‍ കണ്ടെത്തി

എയര്‍ ഏഷ്യ വിമാനം , ജാവ കടല്‍ , ജാവ കടല്‍ , വോയ്‌സ് റെക്കോര്‍ഡര്‍
ജക്കാര്‍ത്ത| jibin| Last Modified ചൊവ്വ, 13 ജനുവരി 2015 (11:37 IST)
ജാവ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റിലുള്ള വോയ്‌സ് റെക്കോര്‍ഡര്‍ കണ്ടെത്തി. പൈലറ്റുമാരും എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂമുമായുള്ള ആശയവിനിമയം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്ന വോയ്‌സ് റെക്കോര്‍ഡറുകളില്‍ നിന്ന് വിമാനത്തിന് സംഭവിച്ചത് എന്താണെന്ന് മനസിലാകാന്‍ സാധിക്കുമെന്നാണ് നിഗമനം.

തെരച്ചിലിനിടയില്‍ കഴിഞ്ഞദിവസം വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തിരുന്നു. ബ്ലാക്ക് ബോക്‌സിലെ ഡാറ്റ റെക്കോര്‍ഡറും കിട്ടി. അതിന് തകരാറൊന്നും സംഭവിച്ചിട്ടില്ലെന്നും ഡാറ്റകള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാന്‍ രണ്ടാഴ്ചമുതല്‍ ഒരുമാസംവരെ എടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞമാസം 28ന് 162 യാത്രക്കാരുമായി സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കു പറന്ന വിമാനം ജാവ കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. വിമാനം തകര്‍ന്നു വീണതു സ്ഫോടനത്തെ തുടര്‍ന്നാണെന്ന് പുതിയൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വെള്ളത്തില്‍ വീഴും മുമ്പേ വിമാനത്തിന്റെ ഉള്ളിലെ മര്‍ദത്തില്‍ മാറ്റം സംഭവിച്ചതായും തുടര്‍ന്ന് സ്ഫോടനമുണ്ടാകുകയുമായിരുന്നുവെന്നുമാണ് ഇന്തൊനീഷ്യന്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ സ്‌ഫോടനമുണ്ടായതായി യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് രാജ്യത്തെ ഗതാഗതസുരക്ഷാ കമ്മിറ്റിയുടെ അന്വേഷണ ഉദ്യോഗസ്ഥന്‍ സാന്റോസൊ സയോഗൊ പറയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :