പെഷാവര്‍ ആക്രമണം ആസൂത്രണം ചെയ്ത മൌലാന ഫസലുല്ല കൊല്ലപ്പെട്ടു!

   പെഷാവര്‍ ആക്രമണം , പാക്ക് താലിബാന്‍ , മൌലാന ഫസലുല്ല , നന്‍ഗാര്‍ഹര്‍
ഇസ്ലാമാബാദ്| jibin| Last Updated: ശനി, 20 ഡിസം‌ബര്‍ 2014 (17:40 IST)
പെഷാവര്‍ സ്കൂളില്‍ 160തോളം പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച പാക്ക് താലിബാന്‍ തലവന്‍ (റേഡിയോ മുല്ല) കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മൌലാനയ്ക്കൊപ്പം എട്ടു ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. പാക്ക് മാധ്യമങ്ങളാണ് വിവരം പുറത്ത് വിട്ടത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അഫ്ഗാനിസ്ഥാന്‍ മലനിരകളിലെ നന്‍ഗാര്‍ഹര്‍ പ്രവിശ്യയില്‍ ഒളിച്ച് കഴിഞ്ഞിരുന്ന മൌലാനയെ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ സൈന്യവും യുഎസ് സേനയും ചേര്‍ന്നു നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്ത പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചുവെന്നാണ് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ പേജിലുള്ളത്. എന്നാല്‍ ഈ പേജ് പ്രതിരോധ മന്ത്രായലത്തിന്റെ ഒദ്യോഗിക ട്വിറ്റര്‍ പേജാണോ എന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല.

പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ ഇരുന്ന് ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചും. റേഡിയോ വഴി സമരാഹ്വാനം നടത്തിയ മൌലാനയെ പാക്ക് സൈന്യം ലക്ഷ്യമാക്കാന്‍ തുടങ്ങിയതോടെയാണ് ഇയാള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :