കുട്ടികളെ വിട്ടയച്ചാല്‍ തന്റെ കന്യകാത്വം നല്‍കാമെന്ന് പോപ് ഗായിക

 ബോക്കോ ഹറാം , അബൂജ , അഡോക്കി
അബൂജ| jibin| Last Modified വ്യാഴം, 26 ജൂണ്‍ 2014 (16:32 IST)
ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ പെണ്‍ക്കുട്ടികളെ വിട്ടയച്ചാല്‍ പകരമായി തന്റെ കന്യകാത്വം നല്‍കാമെന്ന് പ്രശസ്ത നൈജീരീയന്‍ പോപ് ഗായിക അഡോക്കി. താന്‍ ഇപ്പോഴും കന്യകയാണ്, അത് തീവ്രവാദികള്‍ക്ക് നല്‍കാനും തയാറാണെന്ന് ഗായിക പറഞ്ഞു.

മുന്നൂറോളം കുട്ടികളെയാണ് തീവ്രവാദികള്‍ തടവിലാക്കിയിരിക്കുന്നത്. അവര്‍ക്കായി മാതാപിതാക്കള്‍ കാത്തിരിക്കുകയാണ്. അതിനാല്‍ കുട്ടികള്‍ക്കായി ഞാന്‍ എന്ത് വിട്ടു വീഴ്ച്ചയ്ക്കും തയാറാണ്. ഈ കാര്യത്തിനായി പത്തുമുതല്‍ പന്ത്രണ്ടുവരെ പുരുഷന്മാര്‍ ഒരു രാത്രിയില്‍ എന്നെ ഉപയോഗിച്ചാലും കുഴപ്പമില്ലെന്ന് അവര്‍ വ്യക്തമാക്കി. ഏതു ത്യാഗത്തിനും താന്‍ സന്നദ്ധയാണെന്ന് ഇരുപത്തിമൂന്നുകാരിയായ ഗായിക അറിയിച്ചു.

ഒരു ചാനലില്‍ നടന്ന അഭിമുഖത്തിനിടെയായിരുന്നു ഗായിക തീവ്രവാദികള്‍ക്ക് തന്റെ കന്യകാത്വം നല്‍കാമെന്ന് പ്രഖ്യാപിച്ചത്. ബോക്കോ ഹറാം തീവ്രവാദികള്‍ 300ലധികം പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരില്‍ മിക്കവരും ഇപ്പോള്‍ ഗര്‍ഭിണികളായെന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :