അഞ്ച് മാധ്യമ പ്രവര്‍ത്തകരെ ഐഎസ് ഭീകരര്‍ കഴുത്തറുത്തു കൊന്നു

  ഐഎസ് ഐഎസ് ഭീകരര്‍, ഐഎസ് ഐഎസ് , ഇസ്‌ലാമിക് സ്റ്റേറ്റ് , ലിബിയ
ബെന്‍ഗാസി (ലിബിയ)| jibin| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (11:32 IST)
ലിബിയയില്‍ അഞ്ചു മാധ്യമ പ്രവര്‍ത്തകരെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരര്‍ കഴുത്തറുത്തു കൊന്നു. ലിബിയയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. ഇവരെ കഴിഞ്ഞ ഓഗസ്റ്റു മുതല്‍ കാണാതായിരുന്നു. കൊല്ലപ്പെട്ടവര്‍ ഏത് നാട്ടുകാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ലിബിയയിലെ ഒരു ടിവി ചാനലിനായി ജോലി ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ ലിബിയയിലെ തോബ്രൂക് പട്ടണത്തില്‍ നിന്നും ബെന്‍ഗാസിയിലേക്ക് പോകവെ ഐഎസ് ഐഎസ് ഭീകരരുടെ തട്ടകമായ ഡെര്‍ണയില്‍ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് ഇവരെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം കഴുത്തറുത്ത നിലയില്‍ അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ ലിബിയയിലെ കിഴക്കന്‍ നഗരമായ ബായ്ദയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇവരെ കൊലപ്പെടുത്തിയത് ഐഎസ് ഐഎസ് ഭീകരരാണെന്ന് സൈനിക ഉദ്യോഗസ്ഥനായ ഫറാജ് അല്‍-ബറാസി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :