ഇന്‍ഡോനേഷ്യക്കു ഒരു ആത്മീയ കുതിച്ചു ചാട്ടം; ഡിങ്കമതം ഇന്‍ഡോനേഷ്യയിലും

ഡിങ്കോയിസം ഇന്‍ഡോനേഷ്യയിലും

priyanka| Last Updated: വ്യാഴം, 25 ഓഗസ്റ്റ് 2016 (15:58 IST)
ഡിങ്കമത വിശ്വാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇടക്കാലത്തെ മാന്ദ്യത്തിന് ശേഷം വീണ്ടും ഡിങ്കമതം സജീവമാകുന്നു. ഇത്തവണ കടല്‍ കടന്ന് ഇന്‍ഡോനേഷ്യയിലാണ് ഡിങ്കന്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നത്. ഇന്‍ഡോനോഷ്യയിലെ ജങ്കാര്‍ത്തയില്‍ ഡിങ്കമതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കികൊണ്ടുള്ള ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ഡിങ്കോയിസ്റ്റുകള്‍ പങ്കുവയ്ക്കുന്നു.


മുമ്പ് അമേരിക്കന്‍ മലയാളി ഡിങ്കന്‍ എന്ന പേര് കാറിന്റെ നമ്പറായി സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. സമകാലീക ജീവിതത്തില്‍ മതം നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെ ക്രിയാത്മകമായും ഹാസ്യാത്മകമായും വിമര്‍ശിക്കാനായി ഒരു സമാന്തര മതം എന്ന ആശയത്തില്‍ നിന്നാണ് ഡിങ്കോയിസം ആരംഭിക്കുന്നത്. കുട്ടികളുടെ ബാല പ്രസിദ്ധീകരണമായ ബാലമംഗളത്തില്‍ എന്‍ സോമശേഖരന്റെ ആശയത്തില്‍ ബേബി വരച്ച ചിത്രകഥാ കഥാപാത്രമായിരുന്നു ഡിങ്കന്‍.

ഒരു ശാസ്ത്ര പരീക്ഷണത്തിലൂടെ വളരെയധികം അത്ഭുത ശക്തി ലഭിക്കുന്ന എലിയാണ് ഡിങ്കന്‍. ഡിങ്കനെ ദൈവമായും ഡിങ്കോയിസം ഒരു മതമായും ഡിങ്കോയിസ്റ്റുകള്‍ മത വിശ്വാസികളായും ബാലമംഗളം വിശുദ്ധ ഗ്രന്ഥമായും മാറിയത് വളരെ പെട്ടെന്നായിരുന്നു. എന്നാല്‍ സമൂഹത്തില്‍ മതം നടത്തുന്ന കടന്നാക്രമണത്തിനെതിരെ ശക്തിയുക്തം എതിര്‍ക്കാന്‍ ഡിങ്കോയിസത്തിന് സാധിക്കുന്നു എന്നതിനാല്‍ ദിനം പ്രതി അനുയായികളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.
(ചിത്രത്തിന് കടപ്പാട്: സുരേഷ് കുമാര്‍)



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :