മൂല്യമറിയാതെ മുത്ത് ഒളിപ്പിച്ചത് മരക്കുടിലില്‍; നിര്‍ഭാഗ്യം തുടര്‍ക്കഥയായപ്പോള്‍ അധികൃതരെ ഏല്‍പ്പിച്ചു: വില 671 കോടി

പത്തു വര്‍ഷത്തോളം കുടിലില്‍ ഒളിപ്പിച്ച 671 കോടി വിലയുള്ള മുത്തിന്റെ കഥ

priyanka| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (15:09 IST)
ഭാഗ്യം തേടിയെത്തുമെന്ന വിശ്വാസത്തില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ മുത്തിന്റെ മൂല്യമറിയാതെ മുക്കുവന്‍ തന്റെ കിടക്കയ്ക്ക് അടിയില്‍ ഒളിപ്പിച്ച് വച്ചത് പത്ത് വര്‍ഷത്തിലധികം കാലം. അവസാനം തന്റെ ഏക സമ്പാദ്യമായ മരവീട് കത്തി നശിച്ചപ്പോള്‍ മുത്ത് ദൗര്‍ഭാഗ്യമാണെന്ന് കരുതി അധികൃതരെ ഏല്‍പ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താന്‍ ഇത്രയും കാലം സൂക്ഷിച്ചത് ലോകത്തിലെ ഏറ്റവും വലിപ്പമേറിയും ഏറ്റവും വിലയേറിയതുമായ മുത്താണെന്ന് അയാള്‍ക്കു പോലും മനസിലായത്.

ഫിലീപ്പിന്‍സിലെ പലാവാന്‍ ദ്വീപിലാണ് സംഭവം. ലോകത്ത് കണ്ടുകിട്ടിയതില്‍ വെച്ച് ഏറ്റവും വലിപ്പമേറിയ മുത്തിന് 34 കിലോഗ്രാമോളം ഭാരം വരും. മുത്തൊളിപ്പിച്ച മുക്കുവന്റെ വിവരങ്ങള്‍ അധികൃതര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. മരപ്പലകകള്‍കൊണ്ട് നിര്‍മ്മിച്ച തന്റെ കൊച്ചു കുടിയാണ് ഇയാള്‍ വര്‍ഷങ്ങളോളം മുത്ത് ഒളിപ്പിച്ചത്. തീപിടിച്ച് വീട് കത്തി എരിഞ്ഞപ്പോള്‍ മുത്ത് പ്രദേശത്തെ ടൂറിസം ഓഫീസില്‍ എത്തിച്ചു.
ഒരു അടി വീതിയും 2.2 അടി നീളവും മുത്തിനുണ്ട്.

നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ പവിഴം എന്ന റെക്കോര്‍ഡുള്ള പേള്‍ ഓഫ് അള്ളായ്ക്ക് 6.4 കിലോഗ്രാം തൂക്കമുണ്ട്. ഇതിന്റെ മൂല്യം 35 ദശലക്ഷം ഡോളറാണ്. എന്നാല്‍ മുക്കുവന്‍ കണ്ടെടുത്ത മുത്തിന് 34 കിലോഗ്രാമോളം തൂക്കം വരും. 100 മില്യണ്‍ മൂല്യവും കണക്കാക്കുന്നു. 2006ല്‍ ഒരു ദിവസം സാധാരണ പോലെ
കടലില്‍ മത്സ്യബന്ധത്തിന് പോയപ്പോഴാണ് മുത്ത് കിട്ടിയത്. വള്ളം നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് നങ്കൂരം കടലില്‍ തട്ടി നിന്നു. തടസ്സം നീക്കാന്‍ വെള്ളത്തിലേക്ക് ഊളിയിട്ട് ചെന്ന മുക്കുവന്‍ കണ്ടത് ഇത്രയും വലിയ മുത്തായിരുന്നു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :