Widgets Magazine
Widgets Magazine

ശസ്ത്രക്രിയക്ക് വന്ന യുവതിയെ ഡോക്ടര്‍മാര്‍ ജീവനോടെ എം‌ബാം ചെയ്തു

ബുധന്‍, 11 ഏപ്രില്‍ 2018 (11:44 IST)

Widgets Magazine

അണ്ഡാശയത്തിലെ ചെറിയൊരു മുഴ നീക്കം ചെയ്യാനെത്തിയ യുവതിയെ ഡൊക്ടര്‍മാര്‍ ജീവനോടെ എം‌ബാം ചെയ്തു. പടിഞ്ഞാറന്‍ റഷ്യയിലെ യൂലിനോസ്ക് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ പിഴവു മൂലമാണ് യുവതിക്ക് ജീവന്‍ നഷ്ടമായത്.
 
അണ്ഡാശയത്തിലെ ചെറിയൊരു മുഴ നീക്കം ചെയ്യാനാണ് 27 കാരിയായ എക്കാത്തറീന ഫെദ്യേവയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സലൈന്‍ ലായനിക്ക് പകരം ഫോര്‍മാലിന്‍ മാറി ഉപയോഗിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.  
 
മരുന്നായി സലൈന്‍ ലായനി നല്‍കുന്നതിന് പകരം ഫെദ്യേവയ്ക്ക് ഫോര്‍മാലിന്‍ ആണ് നല്‍കിയിരുന്നത്. സാധാരണ മൃതദേഹങ്ങള്‍ എംബാം ചെയ്യാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കാറുള്ളത്. അപകടം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഫെദ്യേവയുടെ വയറ് വൃത്തിയാക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ആന്തരികാവയവങ്ങളെല്ലാം പ്രവര്‍ത്തന രഹിതമായി.
 
ലേബല്‍ വായിക്കാതെ ആശുപത്രി ജീവനക്കാര്‍ മിശ്രിതം ഉപയോഗിച്ചതാണ് ദുരന്തത്തിന് വഴിവെച്ചത്. ഡോക്ടര്‍മാര്‍ അക്ഷരാര്‍ഥത്തില്‍ അവളെ ജീവനോടെ എംബാം ചെയ്യുകയായിരുന്നുവെന്ന് ഫദ്യേവയുടെ ഭര്‍തൃ മാതാവായ വാലന്റീന ഫെദ്യേവ പറഞ്ഞു. സംഭവം വൈറലായതോടെ സര്‍ക്കാര്‍ അന്വെഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിനുത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആശുപത്രി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ എറ്റെടുക്കും

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമായി. ...

news

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സാക്ഷിമൊഴി കള്ളം? എല്ലാം പൊലീസിന്റെ തട്ടിക്കൂട്ട് നാടകം?- പരാതിക്കാര്‍ മൊഴി മാറ്റുന്നുവെന്ന് പൊലീസ്

വാരാപ്പുഴയില്‍ യുവാവിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസ് പറഞ്ഞ് സാക്ഷിമൊഴി കള്ളമെന്ന് സൂചന. ...

news

എല്ലാം തുറന്നുപറഞ്ഞ് അലിഭായ്; രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് ...

news

മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍!

തമിഴര്‍ക്ക് അവരുടെ സ്വത്വം എന്ന് പറയുന്നത് ഒരു ആവേശമാണ്. തമിഴ് ഭാഷയ്ക്കായിട്ടും തമിഴ് ...

Widgets Magazine Widgets Magazine Widgets Magazine