മയക്ക്​ മരുന്ന്​ സംഘം പൊലീസ്​ ഹെലികോപ്​റ്റർ വെടിവെച്ച് വീഴ്ത്തി; നാല് ​മരണം

ബ്രസീലിൽ അക്രമികൾ പൊലീസ്​ ഹെലികോപ്​റ്റർ വെടിവെച്ചിട്ടു നാല് ​മരണം

brazil, police, shootting, death ബ്രസീലിയ, പൊലീസ്​, വെടിവെപ്പ്, മരണം
ബ്രസീലിയ| സജിത്ത്| Last Modified ഞായര്‍, 20 നവം‌ബര്‍ 2016 (16:38 IST)
മയക്ക്​ മരുന്ന്​ സംഘം പൊലീസ്​ ഹെലികോപ്​റ്റർ വെടിവെച്ച് വീഴ്ത്തി. ബ്രസീലിന്റെ തലസ്​ഥാന നഗരമായ റിയോ ഡി ജനീറോയിൽ ഇന്ന്​​ പുലർച്ചെയാണ് സംഭവം നടന്നത്. വെടിവെയ്പ്പില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു.

മയക്കു മരുന്ന്​ സംഘങ്ങൾക്കെതിരെയുള്ള പൊലീസ്​ നടപടിയെ സഹായിക്കാനെത്തിയ ഹെലിക്കോപ്റ്ററാണ് അക്രമത്തിനിരയായത്. റിയോഡി ജനീറയുടെ സമീപ പ്രദേശമായ സിദാദി ദി ദിയൂസിൽ അക്രമികളും പൊലീസും തമ്മിൽ ഇപ്പോഴും വെടിവെപ്പ്​ തുടരുകയാണെന്ന്​ ദൃക്​സാക്ഷികൾ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :