ആവശ്യം കേട്ടപ്പോള്‍ ഞെട്ടിയില്ല, പിന്നെ പൊടിച്ചത് കോടികള്‍; കണ്ണു നിറഞ്ഞു പോയത് ഒപ്പമുള്ളവരുടെ - മെസി മിശിഹായാണ്!

മെസി ടീമിന്റെ മാത്രം രക്ഷകനല്ല, സൂപ്പര്‍ താരത്തിന്റെ സ്‌നേഹം ഇത്തവണ മനസിലാക്കിയത് ഇവരാണ്

  Lionel Messi , Argentina , federation , brazil , അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ , ലയണല്‍ മെസി , ജുവാന്‍ പോളോ വാര്‍സ്‌കൈ , സൂപ്പര്‍ താരം , മെസി
ബ്യൂണഴ്‌സ് അയേഴ്‌സ്| jibin| Last Modified ശനി, 19 നവം‌ബര്‍ 2016 (15:03 IST)
അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പിടിപ്പുകേടുകള്‍ മറനീക്കി പുറത്തേക്ക്. താരങ്ങളുടെ സുരക്ഷാ ജീവനക്കാര്‍ക്ക് ഫെഡറേഷ ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് സൂപ്പര്‍ താരം ലയണല്‍ മെസി സ്വന്തം അക്കൌണ്ടില്‍ നിന്ന് പണം നല്‍കിയെന്നതാണ് അവസാനമായി വരുന്ന വാര്‍ത്ത.

മാധ്യമപ്രവര്‍ത്തകനായ ജുവാന്‍ പോളോ വാര്‍സ്‌കൈയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ബ്രസീലിനെതിരായ മത്സരത്തിനായി ടീം ഡ്രസിംഗ് റൂമില്‍ കാത്തിരിക്കുമ്പോഴാണ് മൂന്ന് സുരക്ഷാ ജീവനക്കാര്‍ മെസിയെ തേടിയെത്തിയത്. റൂമിലേക്ക് കയറി വന്ന സുരക്ഷാ ജീവനക്കാര്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞപ്പോള്‍ മെസി സമ്മതിക്കുകയായിരുന്നു. ശമ്പളം ലഭിച്ചിട്ട് ആറു മാസമായതിനാല്‍ ജീവിതം ദുരിതത്തിലാണ്. ടീം നായകനായ നിങ്ങള്‍ക്ക് ഞങ്ങളെ അറിയാം, ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം വേണമെന്നുമായിരുന്നു അവര്‍ മെസിയോട് പറഞ്ഞത്.

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വീഴ്‌ചകള്‍ വ്യക്തമായി അറിയാവുന്ന മെസി സുരക്ഷാ ജീവനക്കാരെ സമാധാനിപ്പിക്കുകയും താന്‍ വേണ്ടത് ചെയ്യാമെന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് താരം സ്വന്തം അക്കൌണ്ടില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :