ഒബാമയുടെ കക്കൂസ് വൃത്തിയാക്കാനോ ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോ ഉള്ള യോഗ്യത പോലും ട്രംപിനില്ല: രൂക്ഷവിമര്‍ശനവുമായി യുഎസ്എ ടുഡേ

വാഷിംഗ്ടൺ, വെള്ളി, 15 ഡിസം‌ബര്‍ 2017 (07:27 IST)

USA Today , Donald Trump , USA , ഡോണാൾഡ് ട്രംപ് , യുഎസ്എ ടുഡേ

യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനു നേരെ വിമർശനവുമായി പ്രമുഖ അമേരിക്കൻ പത്രമായ യു എസ് എ ടുഡേ. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോർജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോ ഒബാമയുടെ ലൈബ്രറിയിലെ കക്കൂസ് വൃത്തിയാക്കാനോ പോലുമുള്ള യോഗ്യത ട്രം‌പിനില്ലെന്നാണ് പത്രത്തിന്റെ എഡിറ്റോറിയലില്‍ അഭിപ്രായപ്പെടുന്നത്. 
 
ഡെമോക്രാറ്റിക് പാർട്ടി അംഗവും വനിതാ സെനറ്ററുമായ ഗില്ലി ബ്രാൻഡിനെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയതിനാണ് ട്രം‌പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്രം രംഗത്തെത്തിയത്. മോശം ട്വീറ്റിലൂടെ ഇത്തരമൊരു പദവിയിലിരിക്കാൻ ട്രംപ് യോഗ്യനല്ലെന്നും അവര്‍ വിമർശിക്കുന്നു. സഭ്യത വിട്ട് ബുഷും ഒബാമയും  പെരുമാറിയിട്ടില്ല. ട്രംപിനോടുള്ളത് മറ്റൊരുതരത്തിലുമുള്ള പ്രശ്നങ്ങളല്ലെന്നും പത്രത്തില്‍ പറയുന്നു. 
 
സഭ്യതക്കുറവ് മാത്രമാണ് ട്രംപിനെ അയോഗ്യനാക്കുന്നത്. സംഭാവന ലഭിക്കുന്നതിനു വേണ്ടി എന്തുചെയ്യാനും മടിക്കാത്ത ആളാണ് ഗില്ലി എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. മാത്രമല്ല ഗില്ലി തന്റെ അടുത്തേക്ക് സംഭവാന ചോദിച്ച് എത്തിയിട്ടുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇത് വിവാദമാവുകയും വനിതാ സെനറ്റർമാർ ട്രംപിനെ തെമ്മാടി എന്നുവിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മോദി - പിണറായി സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മായി: രാ​ഹു​ൽ

കേ​ന്ദ്ര​ത്തി​ലേ​യും കേ​ര​ള​ത്തി​ലേ​യും സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ...

news

എനിക്ക് പ്രിയമുള്ളത് ഇദ്ദേഹത്തിനോട് മാത്രം; വിവാദങ്ങള്‍ക്കിടെ വെളിപ്പെടുത്തലുമായി അമല പോള്‍

കുറച്ചു നാളുകളായി വിവാദങ്ങള്‍ക്ക് നടുവിലാണ് അമലപോളിന്റെ സ്ഥാനം. വിവാഹ മോചനത്തിന് പിന്നാലെ ...

news

എക്‍സിറ്റ്‌പോള്‍ പറയുന്നു ഗുജറാത്തില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച; ഹിമാചലില്‍ കോണ്‍ഗ്രസ് തരിപ്പണമാകും

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപി വിജയിക്കുമെന്ന് ...

news

സരിതയ്‌ക്ക് കനത്ത തിരിച്ചടി; അപ്പീൽ ജില്ലാ സെഷൻസ് കോടതി തള്ളി

സോളർ തട്ടിപ്പു കേസിൽ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് വിധിച്ച ശിക്ഷയ്ക്കെതിരെ സരിത ...

Widgets Magazine