വികസനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, ഇതിനായി വിവിധ രാജ്യങ്ങളുമായി കൈകോര്‍ക്കും: നരേന്ദ്ര മോദി

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (10:22 IST)

ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ ഡയലോഗ് ഓഫ് എമർജിങ് മാർക്കറ്റ് ആൻഡ് ഡെവലപ്പിങ് കൺട്രി സിസ്റ്റം സെമിനാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. വികസനമാണ് ലക്ഷ്യം വെക്കുന്നതെന്നും ഇതിനായി ഇന്ത്യ രാജ്യാന്തര തലത്തിലുള്ള മറ്റു രാജ്യങ്ങളുമായി കൈകോര്‍ക്കുമെന്നും മോദി വ്യക്തമാക്കി. 
 
വികസനം എല്ലാവരുടെയും കൈകളില്‍ എത്തണം. ഇതാണ് ഇന്ത്യയുടെ ലക്ഷ്യം. ഭീകരവാദം, സൈബർ സുരക്ഷ, ദുരന്തനിവാരണ മാനേജ്മെന്‍റ് അടക്കമുള്ള കാര്യങ്ങളിൽ അംഗരാജ്യങ്ങൾ സഹകരണം ശക്തമാക്കണം. വികസനം ലക്ഷ്യം വെച്ചുകൊണ്ട് വേണം പ്രവര്‍ത്തിക്കാന്‍ എന്നും മോദി പറഞ്ഞു. 
 
ഇന്ത്യയുടെ 'സബ്കാ സാത് സബ്കാ വികാസ്' മുദ്രാവാക്യം മാതൃകയിൽ പുതിയ വികസന സ്വപ്നങ്ങൾ മുന്നോട്ടുവെക്കണമെന്നും മോദി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

‘ഞാന്‍ പറഞ്ഞില്ലേ പിണറായി വിജയനാ കേരളം ഭരിക്കുന്നതെന്ന്’ - അനീറ്റയുടെ അപ്പന്‍ പറഞ്ഞത് ഓര്‍മിപ്പിച്ച് തോമസ് ഐസക്

സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിനില്‍ക്കെ ...

news

ഇന്ന് അധ്യാപക ദിനം; അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാരെ വന്ദിക്കാം

അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം. ഇന്ന് അധ്യാപക ...

news

‘അവള്‍ മരിച്ചത് സര്‍ക്കാരിന്റെ ഏഴ് ലക്ഷം കിട്ടാന്‍ വേണ്ടിയല്ല’ - സര്‍ക്കാരിന്റെ ധനസഹായം തിരിച്ചു നല്‍കി അനിതയുടെ കുടുംബം

പ്ല്സടുവില്‍ മികച്ച മാര്‍ക്ക് വാങ്ങി പാസായിട്ടും മെഡിക്കല്‍ പ്രവേശനം കിട്ടാത്തതില്‍ ...

news

നെടുമ്പാശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി ഓടയിലേക്ക് മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി. 102 യാത്രക്കാരുമായി ...