മലേഷ്യന്‍ വിമാനം തെരയാന്‍ ‘ഹോബിറ്റ്‘ സംവിധായകനും‍; തെരച്ചില്‍ സ്വന്തം വിമാനത്തില്‍!

പെര്‍ത്ത്| WEBDUNIA|
PRO
PRO
ഹോളിവുഡിലെ സംവിധായകര്‍ക്കിടെയിലെ താരമാണ് പീറ്റര്‍ ജാക്‍സണ്‍‍. വ്യത്യസ്തമായ സിനിമകളും ജീവിതരീതികളുമാണ് ജാക്സനെ താരമാക്കുന്നത്. ഹോബിറ്റ്, ദി ഡെസൊലേഷന്‍ ഓഫ് സ്മഗ് എന്നീ സിനിമകള്‍ മാത്രം മതി ആ താരപ്രഭ മനസിലാക്കാന്‍. ഇപ്പോള്‍ മലേഷ്യന്‍ വിമാനത്തിന് പിന്നാലെയാണ് ജാക്സന്റെ സാഹസിക മനസ്. വിമാനം കണ്ടുപിടിക്കാന്‍ സ്വന്തം വിമാനം വിട്ടുനല്‍കിയാണ് പീറ്റര്‍ ജാക്സണ്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.

മാര്‍ച്ച് എട്ടിന് ക്വാലാലം‌പൂറില്‍നിന്ന് ബീ‍ജിംഗിലേക്കുള്ള യാത്രാമധ്യേ കാണാതായ മലേഷ്യന്‍ വിമാനം എം‌എച്ച് 370 കണ്ടുപിടിക്കാന്‍ സ്വകാര്യവിമാനം ഇറക്കിയ ജാക്സന്റെ നീക്കം വാര്‍ത്താപ്രാധാന്യം നേടാനാണെന്ന് ചിലമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതുസംബന്ധിച്ച് ജാക്സന്റെ വക്താവിന്റെ വിശദീകരണം ഇങ്ങനെ: “ഇത്തരം വാര്‍ത്തകള്‍ വിഷമം ഉളവാക്കുന്നവയാണ്. ഒട്ടേറെ സര്‍ക്കാര്‍, മിലിട്ടറി എയര്‍ക്രാഫ്‌റ്റുകളും മറ്റും തെരച്ചില്‍ നടക്കുമ്പോള്‍ ഒരു വ്യക്തിയുടെ വിമാനം ഇതില്‍ പങ്കു‌ചേരുമ്പോള്‍ വാര്‍ത്താപ്രാധാന്യം ഏറെയാണ്, പ്രത്യേകിച്ച് 200ലധികം ജീവനുകളുടെ കാര്യമാകുമ്പോള്‍. എന്നാല്‍ ജാക്സണ്‍ ഇതുപോലെ പ്രശസ്തി ആഗ്രഹിക്കുന്ന ആളല്ല. യഥാര്‍ഥത്തില്‍ അതിനെ അകറ്റാന്‍ ശ്രമിക്കുന്ന ആളാണ്“.

400 ദശലക്ഷത്തിലധികം ഡോളര്‍ ആസ്തിയുണ്ടെന്ന് കരുതപ്പെടുന്ന പീറ്റര്‍ ജാക്സണ്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് 80 ദശലക്ഷം ഡോളറിന് സ്വകാര്യ വിമാനം വാങ്ങിയത്. അദ്ദേഹത്തിന്റെ നിര്‍മാണകമ്പനിയായ വിംഗ്‌നട്ടിന്റെ പേരിലാണ് വിമാനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അടുത്തകാലത്ത് ന്യൂയോര്‍ക്കിലെ ബംഗ്ലാവുകളില്‍ രണ്ടെണ്ണം ഗായിക ടെയ്ലര്‍ സ്വിഫ്‌റ്റിന് 20 ദശലക്ഷം ഡോളറിന് വിറ്റത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്തായാലും ജാക്സന്റെ വിമാനം ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ തെരച്ചില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :