മലയാളി വ്യവസായിയും ഗള്‍ഫാര്‍ സ്ഥാപനങ്ങളുടെ ഉടമയുമായ പി മുഹമ്മദാലിക്ക് ഒമാനില്‍ മൂന്നുവര്‍ഷത്തെ കഠിന തടവ്. കൈക്കൂലി കേസിലാണു പി മുഹമ്മദാലിക്ക് ശിക്ഷ ലഭിച്ചത്. ജയില്‍വാസത്തിനു പുറമെ ഒമ്പതര കോടി രൂപയോളം പിഴയും നല്‍കണം.
ഒമാനില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ വിപണന കരാര്‍ കിട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തുവെന്നാണ് ആരോപണം. മുഹമ്മദാലിയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയിരുന്നു. ഞായറാഴ്ചയാണ് കോടതി വിധി വന്നത്.
കരാര്‍ കിട്ടാനായി അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ പെട്രോളിയം ഡെവലപ്‌മെന്‍റ് ഓഫീസിലെ ടെന്‍ഡര്‍ കമ്മിറ്റി അധ്യക്ഷനായിരുന്ന ജുമാ അല്‍ ഹിനായിക്ക് കൈക്കൂലി നല്‍കി എന്ന കേസിലാണ് ശിക്ഷ. കൈക്കൂലി വാങ്ങിയ ജുമാ അല്‍ ഹിനായി ഒന്നാം പ്രതിയാ ണ് ഇദ്ദേഹത്തിനും ഇതേശിക്ഷ നല്‍കിയിട്ടുണ്ട്.
മുഹമ്മദലി രണ്ടാം പ്രതിയാണ് .മൂന്നാം പ്രതിയും മലയാളിയാണ്. കൊല്ലം സ്വദേശി അബ്ദുള്‍ മജീദ് നൗഷാദിന് രണ്ട് വര്‍ഷം തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്.