അവധിയ്ക്ക് നാട്ടിലെത്തിയ ഗള്‍ഫ് വ്യവസായി മരിച്ച നിലയില്‍

തെന്മല| WEBDUNIA|
PRO
PRO
പ്രഭാത സവാരിക്കിറങ്ങിയ ഗള്‍ഫ് വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി. തെന്മല പത്തേക്കര്‍ മണിയാറ്റുവീട്ടില്‍ എം ജെ ജോര്‍ജിന്റെയും സൂസമ്മയുടെയും മകന്‍ സജി ജോര്‍ജാണ് (48) മരിച്ചത്.

തെന്മല കെഐപി ഇന്‍സ്പെക്‌ഷന്‍ ബംഗ്ളാവിന് സമീപത്തെ ഓടയില്‍ ആണ് സജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബഹറിനില്‍ ബിസിനസുകാരനായ സജി ഒരാഴ്ച ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

ജയ ആണ് സജിയുടെ ഭാര്യ. സജിന്‍ മകനാണ്. ഇവരും ഇദ്ദേഹത്തിനൊപ്പം നാട്ടിലെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :