ലണ്ടന്‍|
AISWARYA|
Last Modified തിങ്കള്‍, 10 ജൂലൈ 2017 (12:02 IST)
ബ്രിട്ടണില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ഇരുപത്തൊന്നുകാരനാണ് ഇപ്പോഴത്തെ നവമാധ്യമങ്ങളുടെ ചര്‍ച്ചാ വിഷയം. ഹൈഡന്‍ ക്രോസ് എന്ന യുവാവാണ് രാജ്യത്ത് ആദ്യമായി ഒരു കുഞ്ഞിനെ ഗര്‍ഭം ധരിച്ച് പ്രസവിച്ചത്. ഗ്ലോസസ്റ്റര്‍ഷയര്‍ റോയല്‍ ആശുപത്രിയില്‍ കഴിഞ്ഞമാസമായിരുന്നു പ്രസവം. സിസേറിയനിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്.
പ്രസവശേഷം ആശുപത്രി വിട്ട ക്രോസും ട്രിനിറ്റി ലെയ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞും സുഖമായിരിക്കുന്നു. സ്ത്രീയായി ജനിച്ചയാളാണ് 21 വയസുള്ള ഹെയ്ഡന്‍ ക്രോസ്. എന്നാല്‍ മൂന്നുവര്‍ഷം മുന്‍പ് ഹോര്‍മോണ്‍ ചികിത്സയും ശസ്ത്രക്രിയകളും നടത്തി പുരുഷനായി മാറുകയായിരുന്നു.
എന്നാല്‍ നിയമപരമായി മാറിയെങ്കിലും അണ്ഡോല്‍പാദനം നിര്‍ത്താനുള്ള ചികിത്സയ്ക്ക് വേണ്ട തുക കണ്ടെത്താന്‍ കഴിയാതിരുന്നതോടെ പൂര്‍ണമായും പുരുഷനായി മാറാന്‍ ക്രോസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അണ്ഡോല്‍പാദനം അവസാനിപ്പിക്കാനുള്ള ചികിത്സയ്ക്കുള്ള നാലായിരം പൗണ്ട് നല്‍കാന്‍ തയാറല്ലെന്ന് ബ്രിട്ടണിലെ ദേശീയ ആരോഗ്യ സേവന വിഭാഗം അറിയിച്ചിരുന്നു. ഇതോടെ പുരുഷനായി മാറിയെങ്കിലും ഇദ്ദേഹത്തിന്റെ ജീവിതം സ്ത്രീയുടേത് പോലെ തന്നെയായിരുന്നു.