പുടിനുമായിട്ടുള്ള ഒബാമയുടെ കൂടിക്കാഴ്ച റദ്ദാക്കി

വാഷിംഗ്ടണ്‍‍| WEBDUNIA| Last Modified വ്യാഴം, 8 ഓഗസ്റ്റ് 2013 (10:42 IST)
PRO
റഷ്യന്‍ പ്രസിഡന്റ് പുടിനുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. എഡ്വേര്‍ഡ് സ്‌നോഡന് റഷ്യ അഭയം നല്‍കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അമേരിക്ക കൂടിക്കാഴ്ച റദ്ദാക്കാന്‍ തീരുമാനിച്ചത്.

ഉച്ചകോടിക്കിടെ പുടിനുമായി ചര്‍ച്ചനടത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഈ ചര്‍ച്ചയാണ് ഇപ്പോള്‍ റദ്ദാക്കിയത്.
സപ്തംബര്‍ 5, 6 തീയതികളില്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടക്കുന്ന ജി 20 സാമ്പത്തിക ഉച്ചകോടിയില്‍ ഒബാമ പങ്കെടുക്കുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

സിറിയന്‍ സര്‍ക്കാറിന് റഷ്യ നല്‍കുന്ന പിന്തുണ, മിസൈല്‍ പ്രതിരോധം, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അമേരിക്ക എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :