പാകിസ്ഥാനിലും ‘ആം ആദ്മി ഇഫക്ട്‘!

ഇസ്ലാ‍മാബാദ്| WEBDUNIA|
PTI
PTI
ആം ആദ്മി പാര്‍ട്ടി ഇന്ത്യയില്‍ നേടിയ ചരിത്രവിജയം പാകിസ്ഥാനിലെ യുവാക്കളിലും ആവേശം നിറയ്ക്കുന്നു. എഎപിയുടെ വിജയം പാക് പത്രങ്ങളും ചാനലുകളും ആഘോഷിച്ചിരുന്നു.

ലാഹോറിലെ ജനങ്ങള്‍ ഇന്ത്യയിലെ ആംആദ്മിയുടെ വളര്‍ച്ചയെക്കുറിച്ച് അറിയാന്‍ ആവേശം പൂണ്ടിരിക്കുകയാണെന്ന് ഇന്ത്യന്‍ കവിയായ സേഹാജ്പ്രീത് സിംഗ് മങ്കഡ് അഭിപ്രായപ്പെടുന്നു. ലാഹോറില്‍ ലോക പഞ്ചാബി കോണ്‍ഗ്രസ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമാധാന കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.

വര്‍ഗീയതയിലും അഴിമതിയിലും മുങ്ങിക്കുളിച്ച പാകിസ്ഥാനിലെ രാഷ്ട്രീയപ്പാര്‍ട്ടികളെക്കൊണ്ട് പൊറുതി മുട്ടിയ അവസ്ഥയിലാണ് അവിടുത്തെ ജനങ്ങള്‍. ഇന്ത്യയിലെ ആം ആദ്മി തരംഗം പോലൊന്ന് തങ്ങളുടെ രക്ഷയ്ക്കുമെത്തും എന്ന പ്രതീക്ഷയിലാണവര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :