ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്ന സിറിയയില്‍ വിമത വിഭാഗം നടത്തിയ ആക്രമണത്തില്‍ 40 ഗ്രാമീണര്‍ കൊല്ലപ്പെട്ടു.
സിറിയയിലെ ഹമാ പ്രവിശ്യയിലെ മാന്‍ ഗ്രാമത്തിലാണ് കൂട്ടക്കൊലപാതകം നടന്നത്. ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് തീവ്രവാദികളാണെന്ന് ബ്രിട്ടണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയയിലെ മനുഷ്യാവകാശ സംഘടന പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടെന്ന കാര്യം വ്യക്തമായിട്ടില്ല. ഒരു കുടുംബത്തിലെ പത്ത് പേര് കൊല്ലപ്പെട്ടുവെന്നും മനുഷ്യാവകാശ സംഘടന പറയുന്നു.
വിമത നിയന്ത്രണത്തിലായിരുന്നു ഗ്രാമം. അസദ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്ന വിമത വിഭാഗമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് സര്‍ക്കാര്‍ മാധ്യമം പറയുന്നു.