മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ മുസ്ലിം ലീഗ്(എന്‍) നേതാവുമായ നവാസ് ഷെരീഫ് ആശുപത്രിയില്‍. നെഞ്ചുവേദനയെത്തുടര്‍ന്നാണ് അദ്ദേഹത്തെ സെന്‍ട്രല്‍ ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
64-കാരനായ നവാസ് ഷെരീഫ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ലണ്ടനിലെത്തിയത്. ഒരു സ്വകാര്യ സന്ദര്‍ശനത്തിനായി ലാഹോറില്‍ നിന്ന് സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് പോയ അദ്ദേഹം മടക്കയാത്രയ്ക്കിടെയാണ് ഇവിടെയെത്തിയത്.
നവാസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തെ ഡോക്‍ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണെന്നുമാണ് റിപ്പോര്‍ട്ട്.