നയ്പോളിനെ എഫ് ബി ഐ കൊന്നു !

വാഷിംഗ്‌ടണ്‍| WEBDUNIA| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2009 (12:03 IST)
PRD
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ വി എസ് നയ്‌പോളിനെ അമേരിക്കന്‍ കുറ്റന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍‌വസ്റ്റിഗേഷന്‍ കൊന്നു. ഇന്ത്യക്കാര്‍ ഞെട്ടണ്ട. എഫ് ബി ഐയുടെ റെക്കോര്‍ഡുകളിലാണ് നയ്പോള്‍ ജീവിച്ചിരിപ്പില്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

നൊബേല്‍ സമ്മാനിതനായിട്ടുള്ള 77 കാരനായ നയ്പോള്‍ ആരോഗ്യവാനായി ബ്രിട്ടണില്‍ ഇരിക്കുമ്പോഴാണ് എഫ് ബി ഐയുടെ ഈ ദയാവധം അരങ്ങേറിയത്. കഴിഞ്ഞ ദിവസം ചിക്കാഗൊ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് നയ്പോളിലെ ‘ലേറ്റ് വി എസ് നയ്പോള്‍. എ നൊബേല്‍ പ്രൈസ് വിന്നിംഗ് റൈറ്റര്‍’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്പെഷല്‍ ഏജന്‍റായ ലോറന്‍സോ ബെനഡിക്ട് സമര്‍പ്പിച്ച സാക്‍ഷ്യപത്രത്തിന്‍റെ അടിക്കുറിപ്പിലാണ് നയ്പോള്‍ ജീവിച്ചിരിപ്പില്ലെന്ന് സൂചിപ്പിക്കുന്ന പരാമര്‍ശമുളളതെന്ന് ദ സ്മോക്കിംഗ് ഗണ്‍ എന്ന വെബ്സൈറ്റ് വെളിപ്പെടുത്തി.

മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ച ഡാനിഷ് പത്രത്തിന്‍റെ പത്രാധിപരെ വധിക്കാനുള്ള ഗൂഡാലോചന നടത്തിയ രണ്ട് ഇസ്ലാമിക ഭീകരരുടെ വിചാരണയുടെ ഭാഗമായി എഫ് ബി ഐ ചിക്കാഗോ കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് വിവാദമായിരിക്കുന്നത്.

ഈ രേഖകളുടെ ഭാഗമായി നയ്പോളിന്‍റെ ഭാര്യാ സഹോദരനും കഴിഞ്ഞവര്‍ഷം ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെടുകയും ചെയ്ത മുന്‍ പാകിസ്ഥാനി ജനറലിന്‍റെ വധത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്. ഈ ഭാഗത്ത് നയ്പോളിന്‍റെ ഭാര്യയുടെ പേര് പരാമര്‍ശിക്കുന്ന ഭാഗത്താണ് വിഖ്യാത എഴുത്തുകാരനെ എഫ് ബി ഐ നിര്യാതനാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :