ടിവി ജേര്‍ണലിസ്റ്റിനു വെടിയേറ്റു

കറാച്ചി| WEBDUNIA|
PRO
പാകിസ്ഥാനിലെ പ്രമുഖ ചാനല്‍ ജിയോ ടിവിയുടെ വാര്‍ത്താ അവതാരകനായ ഹമീദ് മിറിന് വെടിയേറ്റു.

താലിബാന്‍ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും ഹമീദ് മിറിന് നേരത്തെ തന്നെ ഭീഷണികളുണ്ടായിരുന്നു. പ്രശസ്ത രാഷ്ട്രീയ ടോക്ക് ഷോയായ ക്യാപിറ്റല്‍ ടോക്കിന്റെ അവതാരകനാണ് ഹമീദ് മിര്‍. സംഭവം നടക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം സുരക്ഷാ ഗാര്‍ഡ്‌സും ഉണ്ടായിരുന്നു.

നതാ ഖാന്‍ പാലത്തിന് സമീപം ഓഫീസിലേക്ക് പോകുകയായിരുന്ന ഹമീദിന് നേരെ മോട്ടോര്‍ ബൈക്കിലെത്തിയ തോക്ക് ധാരികളാണ് നിറയൊഴിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹമീദ് അപകടനില തരണം ചെയ്തതായാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :