ഗുര്‍മീത് മാത്രമല്ല, ഇവരുമുണ്ട് കള്ളസന്യാസിമാരുടെ ആ ലിസ്റ്റില്‍ !

തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (11:08 IST)

വ്യാജ സന്യാസിമാരുടെ ലിസ്റ്റ് പുറത്ത് വിട്ട് ഹിന്ദു സന്യാസികളുടെ ഉന്നത സമിതിയായ അഖില്‍ ഭാരതീയ അക്ഷര പരിഷത്ത്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.  ന്യൂജെന്‍ സന്യാസി ഗുര്‍മീത് റാം റഹിം അറസ്റ്റിലായതിന് പിന്നാലെയാണ് എബിഎപി ഇത്തരമൊരു നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്.
 
 ഗുര്‍മീത് റാം റഹീമിന് പുറമേ ഹരിയാനയിലെ രാംപാല്‍, ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ ആശാറാം, അദ്ദേഹത്തിന്റെ മകന്‍ നാരായണന്‍ സായി, സ്വാമി നരേന്ദ്ര ഗിരി, രാധേ മാ, ഓം ബാബ, ശിവമൂര്‍ത്തി ദ്വിവേദി, ഓം നമ ശിവയ് ബാബ, ആചാര്യ കുഷ്മുനി, ബ്രഹസ്പതി ഗിരി, മല്‍ഖാന്‍ സിങ്, അസീമാനന്ദ് എന്നിവരാണ് എബിഎപി പുറത്തുവിട്ട വ്യാജ സന്യാസിമാരുടെ ലിസ്റ്റിലുള്‍പ്പെട്ടത്.
 
ലിസ്റ്റിന് പുറമേ ഈ സാന്യാസിമാരെ സൂക്ഷിക്കണമെന്നും സംഘടന ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘ യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഇത്തരം കപടവേഷധാരികളെ സാധാരണക്കാര്‍ സൂക്ഷിക്കണം. ഇവരുടെ ചെയ്തികള്‍ സന്യാസി സമൂഹത്തിനു തന്നെ അപമാനണെന്നും എബിഎപി പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘കണ്ണും കാതുമൊന്നുമില്ലാത്ത സമൂഹത്തോട് പ്രതികരിച്ചിട്ട് എന്താണ് കാര്യം’: രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ കാണാന്‍ സിനിമാ മേഖലയില്‍ ...

news

ദിലീപിന്റെ അഭിപ്രായത്തെ എതിര്‍ത്തതോടെ എന്റെ അവസരങ്ങള്‍ ഇല്ലാതായി; ആഞ്ഞടിച്ച് നടൻ അനൂപ് ചന്ദ്രൻ

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിനെതിരെ നടൻ ...