കാമുകനുമൊത്തുള്ള ഭാര്യയുടെ ഫോട്ടോ കാണിച്ച് പണം തട്ടിയ എയര്‍ ഹോസ്റ്റസിന് കിട്ടിയത് എട്ടിന്റെ പണി !

ദുബായ്, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (10:10 IST)

യുവതിയും മുന്‍ കാമുകനുമൊത്തുള്ള ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവില്‍ നിന്ന് പണം തട്ടിയ എയര്‍ ഹോസ്റ്റസ് പൊലീസ് പിടിയില്‍. കേസിലെ മറ്റൊരു പ്രതിയും എയര്‍ ഹോസ്റ്റസിന്റെ സുഹൃത്തുമായ മുന്‍ കാമുകന്‍ ഒളിവിലാണ്.
 
35കാരനായ അസര്‍ബൈജാന്‍ സെയില്‍മാന്റെ പരാതിയിലായിരുന്നു ദുബായ് പൊലീസ് എയര്‍ ഹോസ്റ്റസിനെ അറസ്റ്റ് ചെയ്തത്.  ഭാര്യ മുന്‍കാമുകനെ കെട്ടിപ്പിടിക്കുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഒരു ചിത്രത്തിന് 10,000 ഡോളര്‍ വച്ച് നല്‍കണമെന്നായിരുന്നു യുവതിയുടെ ഭീഷണി.
 
നാണക്കേട് ഭയന്ന് ഇയാള്‍ 10,000 ഡോളര്‍ സ്ത്രീയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തെങ്കിലും ഒരു ഫോട്ടോ മാത്രമാണ് യുവതി നല്‍കിയത്. ഒരു ഫോട്ടോയ്ക്ക് 10,000 ഡോളര്‍ വച്ച് ഒരു ലക്ഷം ഡോളര്‍ വേണമെന്നായി പിന്നീടുള്ള ആവശ്യം. 
 
ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ നാട്ടിലെ ബന്ധുക്കള്‍ക്ക് ഫോട്ടോകള്‍ അയച്ചുകൊടുക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഇതോടെ ഇയാള്‍ ദുബായ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം കൈക്കലാക്കാന്‍ ബോധപൂര്‍വമാണ് ഇയാളുടെ ഭാര്യയോടൊത്തുള്ള ഫോട്ടോകള്‍ മുന്‍ കാമുകന്‍ പകര്‍ത്തി യുവതിക്ക് കൈമാറിയതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ ദുബായ് പൊലീസ് അറസ്റ്റ് തട്ടിപ്പ് India Dubai Police Arrest

വാര്‍ത്ത

news

'ഇനി ഹിന്ദുക്കളുടെ ശവസംസ്‌ക്കാര ചടങ്ങ് വേണ്ടെന്ന് പറയുമോ?'; ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിച്ചതിനെതിരെ ഗവര്‍ണര്‍

ഡല്‍ഹിയില്‍ ദീപാവലി പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഉത്തരവിനെതിരെ ത്രിപുര ...

news

വയനാട്ടിലെ മൂന്നു പെണ്ണുങ്ങൾ! - വൈറലാകുന്ന പോസ്റ്റ്

ജോയ് മാത്യു തിരക്കഥയെഴുതി മമ്മൂട്ടി നായകനാകുന്ന 'അങ്കിൾ' എന്ന സിനിമയുടെ ലൊക്കേഷൻ ...

news

സത്യം പുറത്ത് വരണം, രാമലീലയിൽ എന്തോ മാജിക് നടന്നിട്ടുണ്ട്: വിജയരാഘവൻ

ജനപ്രിയ നടൻ ദിലീപ് നായകനായ രാമലീല തീയേറ്ററുകളിൽ കുതിയ്ക്കുകയാണ്. മികച്ച അഭിപ്രായങ്ങളും ...

news

മണിയുടെ മരണം; സിബിഐ അവരെ നേരിൽ കണ്ടു, ലക്ഷ്യം ദിലീപോ?

സിനിമാ മേഖലയിൽ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു അതുല്യ നടൻ കലാഭവൻ മണി അന്തരിച്ചത്. ...