Widgets Magazine
Widgets Magazine

ഇസ്രയേല്‍ സന്ദര്‍ശനം: മോദി താമസിക്കുക ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഹോട്ടലില്‍

ജറുസലേം, ബുധന്‍, 5 ജൂലൈ 2017 (11:08 IST)

Widgets Magazine

ത്രിദിന സന്ദര്‍ശനത്തിനായി  ഇസ്രയേലില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി താമസിക്കുന്നത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഹോട്ടല്‍ മുറിയില്‍ ‍‍. ബോംബാക്രമണം, രാസാക്രമണം തുടങ്ങി എല്ലാത്തരത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മുറിയാണ് ഇസ്രയേല്‍ മോദിക്കായി ഒരുക്കിയത്. ജറുസലേമിലെ കിങ് ദാവീദ് ഹോട്ടലിലാണ് പ്രധാനമന്ത്രി താമസിക്കുന്നത്. 
 
ഹോട്ടല്‍ മുഴുവന്‍ ബോംബാക്രമണം നടത്തിലായും പ്രധാനമന്ത്രി താമസിക്കുന്ന മുറിക്ക് കേടുപാടുകള്‍ ഉണ്ടാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മോദിക്കും കൂടെയുള്ള സംഘത്തിനും വേണ്ടി 110 മുറികളാണ് ഒഴിപ്പിച്ചതെന്ന് കിങ് ദാവീദ് ഹോട്ടല്‍ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ഷെല്‍ഡോണ്‍ റിറ്റ്‌സ് പറഞ്ഞു. 
 
ഇതിന് മുന്‍പ് ക്ലിന്റണ്‍, ബുഷ്, ഒബാമ, ട്രംപ് എന്നിങ്ങനെയുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കെല്ലാം ഈ ഹോട്ടലില്‍ സുരക്ഷിതമായ സൌകര്യം ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഒരുക്കിയിരിക്കുകയാണെന്നും റിറ്റ്‌സ് പറഞ്ഞു. ഇത് കൂടാതെ സസ്യാഹാരം കഴിക്കുന്ന മോദിയുടെ ഭക്ഷണശീലത്തെ മാനിച്ച് കൊണ്ട് മുറിക്കുള്ളില്‍ തന്നെ പ്രത്യേക അടുക്കള അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് ഇഷ്ടം ഗുജറാത്തി ഭക്ഷണമാണ്  അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഭക്ഷണം തന്നെ മോദിക്ക് നല്‍കുമെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.  
 
ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. മ​ഹാ​നാ​യ നേ​താ​വാ​ണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് ഇന്നലെ ഇസ്രയേല്‍ പ്രധാനമന്ത്രി നെ​ത​ന്യാ​ഹു ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇ​ന്ത്യ​ക്കും ഇ​സ്ര​യേ​ലി​നും ഇ​ട​യി​ലു​ള്ള സൗ​ഹൃ​ത്തി​ന്‍റെ അ​തി​ര് ആ​കാ​ശ​മാ​ണെ​ന്നും നെ​ത​ന്യാ​ഹു ചൂ​ണ്ടി​ക്കാ​ട്ടി. നമുക്ക് ഒരുമിച്ച് കൂടുതൽ നന്നായി പ്രവർത്തിക്കാനാകും. കാലങ്ങളായി അങ്ങയെ കാത്തിരിക്കുകയാണ് ഞങ്ങൾ. തുറന്ന കൈകളുമായാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ഈ സന്ദർശനത്തിൽ മേക്ക് ഇൻ ഇന്ത്യ, മേക്ക് വിത്ത് ഇസ്രയേലാക്കി മാറ്റണമെന്നും നെതന്യാഹു ആഹ്വാനംചെയ്തു.
 
ഇ​സ്ര​യേ​ലി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ പ​ദ​വി​യാ​ണെ​ന്ന് മോ​ദി പ​റ​ഞ്ഞു. ഇരു രാജ്യങ്ങളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ണ് ത​ന്‍റെ സ​ന്ദ​ർ​ശ​നം. ഭീ​ക​ര​വാ​ദം ചെ​റു​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ക്കും ഇ​സ്ര​യേ​ലി​നും ഒ​രേ​നി​ല​പാ​ടാ​ണു​ള്ള​തെ​ന്നും മോ​ദി പ​റ​ഞ്ഞു.
 
വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ക​രാ​റു​ക​ൾ ഒ​പ്പു​വെ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, മോ​ദി​യു​ടെ യാ​ത്ര​യി​ൽ ഊ​ന്ന​ൽ ആ​യു​ധ​ക്ക​ച്ച​വ​ടമാണ്. ഇ​സ്രാ​യേ​ലി​​​​​​ന്റെ ഏ​റ്റ​വും വ​ലി​യ ആ​യു​ധ വി​പ​ണി​യാ​യി മാ​റി​യ ഇ​ന്ത്യ​ക്ക്​  ഇ​പ്പോ​ൾ​ത​ന്നെ പ്ര​തി​വ​ർ​ഷം 6500 കോ​ടി​യോ​ളംരൂ​പ​യു​ടെ യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ അ​വ​ർ ന​ൽ​കു​ന്ന​ത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപുമായി ഉപേക്ഷിക്കാന്‍ പറ്റാത്ത ബന്ധമാണുള്ളതെന്ന് പള്‍സര്‍ സുനി!

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്ത നടന്‍ ദിലീപിനേയും സംവിധായകന്‍ ...

news

അണിയറയിലെ കൂടിയാലോചനകള്‍ പുറത്താകുന്നു; ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യ കുറിപ്പ് എഴുതിയതില്‍ കെ സുധാകരന് പങ്ക്? പരാതിയുമായി കുടുംബം

നെഹ്‌റു കോളെജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ്‌യുടെ മരണത്തില്‍ കോണ്‍ഗ്രസ് കെ ...

news

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക പരിശോധനകളുടെ ഫലം പുറത്ത്; സുനിക്ക് ഇനി രക്ഷയില്ല

കൊച്ചിയി നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞു. ...

news

ഇന്നസെന്റ് രാജിയിലേക്ക്?

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവി ഒഴിയുവാനുള്ള തീരുമാനത്തിലാണ് എം പി കൂടിയായ ...

Widgets Magazine Widgets Magazine Widgets Magazine